ഇന്ത്യയില്‍ 10,000 കോടി നിക്ഷേപിക്കാൻ അമേരിക്കൻ ചിപ് കമ്പനി

മുംബൈ: ഇന്ത്യയില്‍ നിക്ഷേപത്തിനായി മറ്റൊരു യു.എസ്. ചിപ് കമ്പനികൂടിയെത്തുന്നു. ചിപ് ഫാബ്രിക്കേഷൻ ഉപകരണങ്ങളുടെ വിതരണം ലക്ഷ്യമിട്ട് ലാം റിസർച്ച്‌ 10,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് തയ്യാറെടുക്കുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞവർഷം 2,800 കുട്ടികള്‍ക്ക് നൈപുണ്യശേഷി വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 241 കോടിയുടെ സോഫ്റ്റ് വേർ ലൈസൻസ് കമ്പനി ലഭ്യമാക്കിയിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ സെമികണ്ടക്ടർ മിഷൻ എന്നിവയുമായി സഹകരിച്ചായിരുന്നു പദ്ധതി. ഇന്ത്യയുടെRead More →

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വരുന്നു

കൊച്ചി: മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു. വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാകും ആദ്യഘട്ടത്തിൽ ഔട്ട്ലെറ്റുകൾ തുറക്കുക. ബവ്കോ ആവശ്യപ്പെട്ടതനുസരിച്ച് രണ്ടു സ്‌റ്റേഷനുകളിലും സ്ഥലം അനുവദിക്കാൻ കൊച്ചി മെട്രോ സമ്മതിച്ചു. വരുമാന വർധന ലക്ഷ്യമിട്ടാണ് കൊച്ചി മെട്രോയുടെ ഈ നീക്കം. ബവ്കോയുടെ താൽപ്പര്യപ്രകാരമാണ് കെഎംആർഎൽ ഭൂമി അനുവദിച്ചത്. പ്രവർത്തനം ആരംഭിക്കുന്നതിനുള്ള കൂടുതൽ ചർച്ചകളും നീക്കങ്ങളും പുരോഗമിക്കുകയാണ്. പ്രവർത്തന മാനദണ്ഡങ്ങൾ ഉടൻ തീരുമാനിക്കും.Read More →

ഓപ്പണ്‍ എഐ ഇന്ത്യയില്‍ ഡേറ്റാ സെന്റര്‍ തുടങ്ങുന്നു

മുംബൈ: നിർമിതബുദ്ധി പ്ലാറ്റ്ഫോമായ ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐ. ഇന്ത്യയില്‍ ഡേറ്റാ സെന്റർ തുടങ്ങാൻ പദ്ധതിയിടുന്നു. ഇന്ത്യയില്‍ ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. മാത്രമല്ല, ഇന്ത്യയില്‍ നിർമിതബുദ്ധി ടൂളുകള്‍ക്ക് ആവശ്യം വർധിക്കുന്നതും ഡേറ്റാ സെന്റർ ഒരുക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ക്കൊപ്പം സമീപത്തുള്ള ചില ചെറുരാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങളും ഈ ഡേറ്റാ സെന്റർ വഴി കൈകാര്യംചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഡേറ്റാRead More →

17 വർഷത്തിനുശേഷം ആദ്യമായി ബിഎസ്എൻഎൽ വീണ്ടും ലാഭത്തിൽ

പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) 17 വർഷത്തിനുശേഷം ആദ്യമായി ലാഭമധുരം. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാപാദമായ ഒക്ടോബർ-ഡിസംബറിൽ 262 കോടി രൂപയുടെ ലാഭമാണ് നേടിയതെന്ന് കമ്പനി വ്യക്തമാക്കി. 2007നുശേഷം ആദ്യമായാണ് ബിഎസ്എൻഎൽ ലാഭം നേടുന്നത്. 2023-24ലെ ഡിസംബർ പാദത്തിൽ കമ്പനി കുറിച്ചത് 1,569.22 കോടി രൂപയുടെ നഷ്ടമായിരുന്നു. 1,800 കോടിയിൽപരം രൂപയുടെ നഷ്ടം നികത്തിക്കൊണ്ടാണ് കഴിഞ്ഞപാദത്തിൽ ബിഎസ്എൻഎൽ ലാഭത്തിലേറിയത്. കമ്പനിയുടെ മൊബിലിറ്റി സേവനRead More →

പാമോയിൽ ഇറക്കുമതി കുറഞ്ഞു; സോയ, സൂര്യകാന്തി എണ്ണ വരവ് കൂടി

വിദേശ പാമോയിൽ ഇറക്കുമതി കുറഞ്ഞതോടെ ആഭ്യന്തര വിപണിയിൽ എണ്ണക്കുരുക്കൾ ഏറ്റവും ശക്തമായ തലത്തിലേക്ക് ചുവടുവെച്ചു. ഇന്ത്യയിൽ പാമോയിൽ ഇറക്കുമതി 14 വർഷത്തെ ഏറ്റവും കുറഞ്ഞ അളവിലാണ്‌. ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവയിൽ വരുത്തിയ വർധനയാണ്‌ വ്യവസായികളെ ഇതിൽനിന്ന് പിന്തിരിപ്പിച്ചത്‌. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സസ്യയെണ്ണ ഇറക്കുമതി നടത്തുന്നത്‌ ഇന്ത്യയാണ്‌. കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച്‌ പാമോയിൽ ഇറക്കുമതിയിൽ 45 ശതമാനം കുറഞ്ഞു. അതേസമയം സോയാ, സൂര്യകാന്തി എണ്ണകളുടെ ഇറക്കുമതി ഉയരുകയും ചെയ്‌തു.Read More →