ഇറച്ചിക്കോഴി ഉത്പാദനച്ചെലവ് കൂടിയെന്നു കർഷകർ
കൊച്ചി: ഇറച്ചിക്കോഴിയുടെ വർധിക്കുന്ന ഉത്പാദനച്ചെലവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി കർഷകർ. നികുതി പരിഷ്കാരവും സർക്കാർ നിയന്ത്രണങ്ങളും ചെറുകിട സംരംഭകരെയും കർഷകരെയും പ്രതികൂലമായി ബാധിക്കുന്നുന്നുണ്ട്. നിലവിൽ ഒരു കിലോ ഉത്പാദിപ്പിക്കാൻ 98 രൂപയാണ് ചെലവ്. കഴിഞ്ഞ ഒന്പതു മാസത്തോളമായി 60-80 രൂപയാണു കിലോയ്ക്കു ഫാമിൽ ലഭിച്ചതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഉത്പാദനച്ചെലവും നഷ്ടവും കണക്കിലെടുത്തു ചെറുകിട കർഷകർ വലിയ തോതിൽ ഈ മേഖല ഉപേക്ഷിക്കുന്നതായും കേരള ബ്രോയ്‌ലർ ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.Read More →





