രണ്ടാഴ്ചയ്ക്കുള്ളിൽ കാലവർഷം കേരളത്തിലേക്ക്

സംസ്ഥാനത്ത് ഇത്തവണ തെക്കു പടിഞ്ഞാറൻ കാലവർഷം അൽപം നേരത്തേ എത്തിയേക്കും. സാധാരണ മേയ് 20ന് ആൻഡമാനിൽ എത്തുന്ന കാലവർഷം ഇത്തവണ 13ന് തെക്ക് ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അങ്ങനെയെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കാലവർഷം കേരളത്തിൽ പ്രവേശിക്കും. കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ കാലവർഷം ശരാശരിയിലും കൂടുതലായിരിക്കുമെന്നാണു കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. എൽനിനോ പ്രതിഭാസം ഇല്ലാത്തതിനാൽRead More →

ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയും

ന്യൂഡൽഹി: ഇന്ത്യ–യുകെ വ്യാപാരക്കരാർ യാഥാർഥ്യമാകുന്നതോടെ ബ്രിട്ടനിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഇവിടെയും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ബ്രിട്ടനിലും വില കുറയും. കുറഞ്ഞ വില ഡിമാൻഡ് കൂട്ടുമെന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും കുതിച്ചുയരും. ബ്രിട്ടനിൽ നിന്നുള്ള വിസ്കി, ജിൻ എന്നിവയുടെ തീരുവ ഇന്ത്യ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയ്ക്കും. അടുത്ത 10 വർഷത്തിനുള്ളിൽ ഇത് 40 ശതമാനമായി കുറയും. ബ്രിട്ടനിൽ നിന്നുള്ള വാഹന ഇറക്കുമതി തീരുവ 100 ശതമാനമായിരുന്നതു പരിമിതമായ ക്വോട്ടRead More →

കടക്കെണിയിലും പാക്കിസ്ഥാൻ പ്രതിരോധ ബജറ്റ് കൂട്ടുന്നു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളാകുകയും കടുത്ത നടപടികളിലേക്ക് ഇന്ത്യ നീങ്ങുകയും ചെയ്തതോടെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനൊരുങ്ങി പാകിസ്താൻ. അടുത്ത ബജറ്റില്‍ പ്രതിരോധച്ചെലവ് 18 ശതമാനം വർദ്ധിപ്പിച്ച്‌ 2.5 ട്രില്യണ്‍ രൂപയിലധികമാക്കാൻ സഖ്യകക്ഷി സർക്കാർ അംഗീകാരം നല്‍കിയതായി പാകിസ്താൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താൻ പീപ്പിള്‍സ് പാർട്ടി (പിപിപി) അധ്യക്ഷൻ ബിലാവല്‍ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും അദ്ദേഹത്തിൻ്റെ സാമ്ബത്തിക സംഘവുമായുംRead More →

ഗഗന്‍യാന്‍ മനുഷ്യ ദൗത്യത്തിനായി 2027 വരെ കാത്തിരിക്കേണ്ടി വരും: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഡല്‍ഹി: ഇന്ത്യയുടെ ഗന്‍യാന്‍ ബഹിരാകാശ പദ്ധതിയിലെ ആദ്യ മനുഷ്യ ദൗത്യത്തിനായി 2027 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.വി.നാരായണന്‍. ആദ്യ ആളില്ലാ ഗഗന്‍യാന്‍ ദൗത്യം ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്നും നാരായണന്‍ കൂട്ടിച്ചേര്‍ത്തു. 2026ലാകും മറ്റ് രണ്ട് ആളില്ലാ വിക്ഷേപണങ്ങള്‍ ഇസ്രൊ നടത്തുക. ഗഗന്‍യാന്‍ മനുഷ്യ ദൗത്യം വിജയിപ്പിക്കുന്നതോടെ, മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള ബഹിരാകാശ പേടകമുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിക്കും. ആദ്യ ആളില്ലാ ഗഗന്‍യാന്‍ ദൗത്യംRead More →

വ്യാപാര വളര്‍ച്ചയില്‍ റെക്കോര്‍ഡ് നേട്ടവുമായി ജാഫ്സ

കൊച്ചി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര വളര്‍ച്ചയില്‍ റെക്കോര്‍ഡ് നേട്ടവുമായി, ജെബല്‍ അലി ഫ്രീ സോണ്‍ (ജാഫ്സ) അതിന്റെ 40-ാം വാര്‍ഷികം പിന്നിട്ടു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024ല്‍ മാത്രം ഡിപി വേള്‍ഡിന്റെ ഈ ഫ്രീ സോണ്‍ ഇന്ത്യയില്‍ നിന്നുള്ള വ്യാപാരത്തിന്റെ വ്യാപ്തിയില്‍ 40% വര്‍ധനയും വ്യാപാര മൂല്യത്തില്‍ 17% വര്‍ധനവും രേഖപ്പെടുത്തി. ജാഫ്സയില്‍ ഇലക്ട്രോണിക്‌സ്, നിര്‍മ്മാണമേഖല, ഭക്ഷണം, കെമിക്കല്‍സ്, ലോജിസ്റ്റിക്‌സ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളിലായി 2,300-ലധികം ഇന്ത്യന്‍ കമ്പനികള്‍Read More →