പേറ്റന്റ് കാലാവധി തീർന്നു; പ്രമേഹമരുന്ന് ഇനി കുറഞ്ഞ വിലയിൽ ലഭിക്കും
തൃശ്ശൂർ: കൂടുതലാളുകളില്‍ കാണുന്ന ടൈപ്പ് രണ്ട് പ്രമേഹത്തിന് ഏറെ ഫലപ്രദമായ മരുന്നിന്റെ പേറ്റന്റ് കാലവധി തീർന്നതോടെ വിലക്കുറവുള്ള ജനറിക് പതിപ്പുകളുടെ പ്രവാഹം. മൂന്നുമാസം കൊണ്ട് 140-ലധികം പുതിയ ബ്രാൻഡുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. ഇനിയും ഏറെ കമ്പനികള്‍ ഉത്പാദനം തുടങ്ങുമെന്ന സൂചനയുമുണ്ട്. എംപാഗ്ലിഫ്ലോസിൻ എന്ന രാസമൂലകത്തിന്റെ കുത്തകാവകാശമാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ തീർന്നത്. ജർമനി ആസ്ഥാനമായുള്ള ബറിംഗഇൻഗലൈം എന്ന കമ്പനിക്കാണ് മരുന്നിന്റെ അവകാശം ഉണ്ടായിരുന്നത്. പേറ്റന്റ് കാലാവധി തീരാറായതോടെ ജനറിക് പതിപ്പിന്റെ അനുമതിക്കായി പലRead More →





