നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് ഡിഎല്‍എഫ്, അറ്റാദായം 569.60 കോടി രൂപ

ന്യൂഡല്‍ഹി: റിയാലിറ്റി പ്രമുഖരായ ഡിഎല്‍എഫ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 569.60 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 40 ശതമാനം കൂടുതല്‍. 15,058 കോടി രൂപയുടെ എക്കാലത്തേയും ഉയര്‍ന്ന വില്‍പന ബുക്കിംഗാണ് കമ്പനിയ്ക്ക് ലഭ്യമായത്. വരുമാനം അതേസമയം 1652.13 കോടി രൂപയില്‍ നിന്നും 1575 കോടി രൂപയായി താഴ്ന്നു. ചെലവ് 1344.83 കോടി രൂപയില്‍ നിന്നും 1178.31 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ 2033.95 കോടി രൂപയാണ്Read More →

ന്യൂഡല്‍ഹി: റഷ്യയുമായുള്ള വ്യാപാരകമ്മി ഉയരുന്ന സാഹചര്യത്തില്‍ വാണിജ്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. കയറ്റുമതി വര്‍ദ്ധിപ്പിച്ച് കമ്മി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിനായി റഷ്യയ്ക്ക് വില്‍ക്കാന്‍ കഴിയുന്ന അധിക ഉത്പന്നങ്ങള്‍ കണ്ടെത്താന്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുകളോട് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. റഷ്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മനസിലാക്കാന്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുകളുടെ പ്രതിനിധികള്‍ കഴിഞ്ഞ മാസം റഷ്യ സന്ദര്‍ശിച്ചിരുന്നു. 2022 ഏപ്രിലിനും 2023 ജനുവരിക്കും ഇടയില്‍ റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 34.79Read More →

സോഫ്റ്റ് ബാങ്ക് ഓഹരികള്‍ വിറ്റു, ഇടിവ് നേരിട്ട് പേടിഎം ഓഹരികള്‍

മുംബൈ: പേടിഎം മാതൃസ്ഥാപനമായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ 2 ശതമാനത്തിലധികം ഓഹരികള്‍ സോഫ്റ്റ് ബാങ്ക് വിറ്റൊഴിഞ്ഞു. മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ പാലിക്കുന്നതിനായാണ് ഇത്. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിലെ 2.07 ശതമാനം ഓഹരികള്‍ വിറ്റതായി സോഫ്റ്റ്ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന കമ്പനി 3 ശതമാനത്തോളം ഇടിവ് നേരിട്ടു. 706.55 രൂപയിലായിരുന്നു ക്ലോസിംഗ്. ”2023 ഫെബ്രുവരി 10 നും 2023 മെയ് 8 നും ഇടയില്‍ നടത്തിയ വില്‍പ്പനRead More →

ഗോ ഫസ്റ്റിന് ആശ്വാസവുമായി കമ്പനി നിയമ ട്രിബ്യൂണൽ; പാപ്പർ ഹരജി അംഗീകരിച്ചു

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റിന് ആശ്വാസമായി കമ്പനി നിയമ ട്രിബ്യൂണലിന്റെ നടപടി. കമ്പനിയുടെ പാപ്പർ ഹരജി കമ്പനി നിയമട്രിബ്യൂണൽ അംഗീകരിച്ചു. ഇതോടെ ഗോ ഫസ്റ്റിന്റെ ആസ്തികളും പാട്ടവും വായ്പ നൽകിയവരും വാടകക്ക് കൊടുത്തവരും വീണ്ടെടുക്കുന്നതിൽ നിന്ന് മൊറട്ടോറിയത്തിന് കീഴിൽ സംരക്ഷണം ലഭിക്കും. ജസ്റ്റിസ് രാമലിംഗം സുധാകർ, എൽ.എൻ ഗുപ്ത എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. പ്രൊഫഷണലുകൾ അടങ്ങുന്ന സംഘം കമ്പനിയുടെ ഇടക്കാല ഭരണം ഏറ്റെടുക്കും.അഭിലാഷ്Read More →

ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യവുമായി ഫെഡറൽ ബാങ്ക്

കൊച്ചി: പൂർണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇ-ബാങ്ക് ഗ്യാരണ്ടി) സൗകര്യം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍) ചേര്‍ന്നാണ് ഈ പേപ്പര്‍ രഹിത ബാങ്ക് ഗ്യാരണ്ടി സൗകര്യം ലഭ്യമാക്കുന്നത്. ഇതോടെ പരമ്പരാഗത ബാങ്ക് ഗ്യാരണ്ടി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. ബാങ്ക് ഗ്യാരണ്ടി ഇഷ്യൂ ചെയ്യുന്നതും തിരുത്തുന്നതും റദ്ദാക്കുന്നതുമടക്കമുള്ള എല്ലാ ജോലികളും പുതിയ സംവിധാനത്തിൽ ഡിജിറ്റലായി നടക്കും. നിലവിൽ പിന്തുടരുന്നRead More →