ന്യൂഡല്‍ഹി: ആദ്യ സെഷനുകളില്‍ നഷ്ടം വരിച്ചെങ്കിലും പിന്നീട് തിരിച്ചുകയറി രൂപ ഡോളറിനെതിരെ മാറ്റമില്ലാതെ തുടര്‍ന്നു. 82.61 നിരക്കിലാണ് വെള്ളിയാഴ്ച ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. ഇന്ത്യന്‍ ഇക്വിറ്റികളിലേയ്ക്കുള്ള വിദേശ ഫണ്ട് ഒഴുക്കാണ് രൂപയെ തുണയ്ക്കുന്നത്. 82.68 ലെവലിലായിരുന്നു തുടക്കം. പിന്നീട് ദിവസത്തെ താഴ്ന്ന നിരക്കായ 82.75 ലേയ്ക്ക് വീണെങ്കിലും തിരിച്ചുകയറി. ഒടുവില്‍, 82.61 ല്‍ ക്ലോസ് ചെയ്യുകയായിരുന്നു. എങ്കിലും വ്യാഴാഴ്ചയിലെ ക്ലോസിംഗിനേക്കാള്‍ 1 പൈസ കുറവാണിത്. 82.60 നിരക്കിലായിരുന്നു വ്യാഴാഴ്ചയിലെRead More →

കുത്തനെ ഉയര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി

ന്യൂഡല്‍ഹി: സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരികള്‍ വെള്ളിയാഴ്ച വ്യാപാരത്തില്‍ കുത്തനെ ഉയര്‍ന്നു. ഇതോടെ തുടര്‍ച്ചയായ അഞ്ചാം സെഷനിലും നേട്ടം വര്‍ദ്ധിപ്പിക്കാന്‍ സ്റ്റോക്കിനായി. ഓഹരി 10 ശതമാനം ഉയര്‍ന്ന് 207.55 രൂപയിലെത്തുകയായിരുന്നു. ഒടുവില്‍ 9.41 ശതമാനം ഉയര്‍ന്ന് 206.45 രൂപയിലായിരുന്നു ക്ലോസിംഗ്. ബിഎസ്ഇയില്‍ ഏകദേശം 26.89 ലക്ഷം ഓഹരികള്‍ കൈമാറ്റം ചെയ്തു. രണ്ടാഴ്ചത്തെ ശരാശരി, 6.71 ലക്ഷം ഓഹരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാലിരട്ടി കൂടുതല്‍. ഇന്നത്തെ ക്ലോസിംഗ് വിലയായ 206.45 രൂപയില്‍,Read More →

ന്യൂഡല്‍ഹി: ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ജൂലൈ 21 നിശ്ചയിച്ചിരിക്കയാണ് മിഡ് ക്യാപ് അഗ്രോ കെമിക്കല്‍സ് സെക്ടര്‍ സ്റ്റോക്ക്, സുമിറ്റോമോ കെമിക്കല്‍സ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.2 രൂപയാണ് ലാഭവിഹിതം. ഓഹരി ഒരു വര്‍ഷത്തില്‍ 8 ശതമാനവും 2023 ല്‍ 3 ശതമാനവും ഇടിവ് രേഖപ്പെടുത്തി. അതേസമയം 2 വര്‍ഷത്തില്‍ 14 ശതമാനവും 3 വര്‍ഷത്തില്‍ 62 ശതമാനവും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഓഹരിയുടെ 52 ആഴ്ച ഉയരം 540.65 രൂപയും താഴ്ചRead More →

ലാഭവിഹിതം പ്രഖ്യാപിക്കാന്‍ സ്മോള്‍ക്യാപ് ഐടി കമ്പനി

ന്യൂഡല്‍ഹി: 2023 ജൂലൈ 20 ന് നടക്കുന്ന യോഗത്തില്‍ ബോര്‍ഡ് ഇടക്കാല ലാഭവിഹിതം പരിഗണിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എക്സ്ചേഞ്ചിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡ് ഓഹരി രണ്ടാഴ്ചയ്ക്കുള്ളില്‍ 17.39 ശതമാനവും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 6.81 ശതമാനവും ഉയര്‍ന്നു.എക്സ്ചേഞ്ചിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡ് സ്മോള്‍ക്യാപ് കമ്പ്യൂട്ടര്‍-സോഫ്റ്റ്വെയര്‍ & കണ്‍സള്‍ട്ടിംഗ് വ്യവസായ കമ്പനിയാണ്. വിപണി മൂല്യം 995.95 കോടി രൂപ. കമ്പനി ഓഹരി നിലവില്‍ 89.30 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരം 91.83 രൂപയും താഴ്ച 51.67Read More →

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികള്‍ ശക്തമായ സാമ്പത്തിക അവസ്ഥയിലാണെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്സ്. രാജ്യത്തിന്റെ സുസ്ഥിരമായ സാമ്പത്തികവളര്‍ച്ചയാണ് നേട്ടത്തിന് കാരണം. കമ്പനികളുടെ വരുമാനത്തില്‍ 50% വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായും എസ്ആന്റ്പി കുറിപ്പില്‍ അറിയിച്ചു. കടത്തിന്റെ അളവ് വര്‍ധിക്കാതെ,സ്ഥിരമായി തുടരുന്നത് ക്രെഡിറ്റ് നിലവാരത്തിന്റെ ഗുണമേന്മയെ ആണ് കാണിക്കുന്നത്. ആഭ്യന്തര ഡിമാന്‍ഡും മേഖല വീണ്ടെടുക്കലും, ആഗോള സാമ്പത്തിക വെല്ലുവിളികളെയും ഉയര്‍ന്ന വായ്പാ നിരക്കുകളെയും മറികടന്നു. 2023 ല്‍ 6.0 ശതമാനവും 2024 ല്‍Read More →