ഗില്‍റ്റ് ഫണ്ടുകളിലേയ്ക്കുള്ള നിക്ഷേപം വര്‍ധിച്ചു

ന്യൂഡല്‍ഹി: 2023 ജൂണില്‍ ഗില്‍റ്റ് ഫണ്ടുകളുടെ യൂണിറ്റുകള്‍ക്ക് ആവശ്യക്കാരേറി. 396 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഗില്‍റ്റ് ഫണ്ടുകള്‍ കഴിഞ്ഞമാസം ആകര്‍ഷിച്ചത്. 2023 മെയ് മാസത്തില്‍ 127 കോടി രൂപയായിരുന്നു അറ്റ നിക്ഷേപം. 10 വര്‍ഷ ബെഞ്ച്മാര്‍ക്ക് യീല്‍ഡ് 7.42 ശതമാനമായി ഉയര്‍ന്നതോടെയാണ് ദീര്‍ഘകാല ഗില്‍റ്റ് ഫണ്ടുകള്‍ക്ക് ആവശ്യക്കാരേറിയത്.അതേസമയം ജൂലൈ 10 ന് 7.16 ശതമാനമാണ് യീല്‍ഡ്. 2023 മാര്‍ച്ചില്‍ അറ്റനിക്ഷേപം 4,430 കോടി രൂപയായിരുന്നു. ദീര്‍ഘകാല മൂലധന നേട്ടത്തിന്Read More →

ഐപിഒ: കരട് രേഖകള്‍ സമര്‍പ്പിച്ച് ഫ്ലെയര്‍ റൈറ്റിംഗ് ഇന്‍ഡസ്ട്രീസ്

ന്യൂഡല്‍ഹി: പെന്‍ നിര്‍മാതാക്കളായ ഫ്ലെയര്‍ റൈറ്റിംഗ് ഇന്‍ഡസ്ട്രീസ് 745 കോടി രൂപയുടെ ഐപിഒയ്ക്കായി കരട് പേപ്പറുകള്‍ സമര്‍പ്പിച്ചു. 365 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 380 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലു (ഒഎഫ്എസ്) മാണ് മൊത്തം ഓഫര്‍. ഒഎഫ്എസ് വഴി ഖുബിലാല്‍ ജുഗ്രാജ് റാത്തോഡ് 76 കോടി രൂപയുടെ ഓഹരികളും വിമല്‍ചന്ദ് ജുഗ്രാജ് റാത്തോഡ് 57 കോടി രൂപയുടെ ഓഹരികളും വില്‍ക്കും. നിര്‍മല ഖുബിലാല്‍ റാത്തോഡ്, മഞ്ജുള വിമല്‍ചന്ദ്Read More →

ഫ്ലിപ്കാര്‍ട്ടുമായുള്ള കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡിന്റെ മൂല്യം കുറച്ച് ആക്സിസ് ബാങ്ക്

ന്യൂഡല്‍ഹി: ഫ്ലിപ്കാര്‍ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡിലെ ആനുകൂല്യങ്ങള്‍ ആക്സിസ് ബാങ്ക് കുറച്ചു. പുതിയ നടപടി ഓഗസ്റ്റ് 12 ന് പ്രാബല്യത്തില്‍ വരും. ഉദാഹരണത്തിന്, ഫ്ലിപ്പ്കാര്‍ട്ടില്‍ നടത്തിയ ഫ്ലൈറ്റ്, ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് നേരത്തെ 5 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുമായിരുന്നു. ഓഗസ്റ്റ് 12 മുതല്‍ അത്തരം ബുക്കിംഗുകള്‍ക്ക് പരിധിയില്ലാത്ത 1.5% ക്യാഷ്ബാക്കാണ് ലഭിക്കുക. അതേസമയം ഫ്ലിപ്കാര്‍ട്ടിലെ യോഗ്യമായ മറ്റെല്ലാ ചെലവുകളും 5 ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്ക് നേടുന്നത് തുടരും. അതുപോലെ,Read More →

പ്രതിസന്ധിയിലായ ബൈജൂസിനെ കരകയറ്റാൻ മുൻ എസ്.ബി.ഐ മേധാവിയും ഇൻഫോസിസ് സി.എഫ്.ഒയും

ന്യൂഡൽഹി: പ്രതിസന്ധിയിലായ ലേണിങ് ആപ് ബൈജൂസിനെ കരകയറ്റാൻ രജനീഷ് കുമാറും മോഹൻദാസ് പൈയും എത്തുന്നു. മുൻ എസ്.ബി.ഐ മേധാവിയാണ് രജനീഷ് കുമാർ. മുൻ ഇൻഫോസിസ് സി.എഫ്.ഒയും ഭാരത്പേ ബോർഡംഗവുമാണ് മോഹൻദാസ് പൈ. ഇരുവരും ബൈജൂസിന്റെ ഉപദേശകസമിതിയിലേക്കാവും എത്തുക. നേരത്തെ ബൈജൂസിന് ഉപദേശക സമിതിയുണ്ടാകുമെന്ന് സി.ഇ.ഒ ബൈജു രവീന്ദ്രൻ പറഞ്ഞിരുന്നു. കമ്പനിയുടെ ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് സമിതി ഉപദേശം നൽകുമെന്നും ബൈജു രവീന്ദ്രൻ അറിയിച്ചിരുന്നു.ബൈജൂസിൽ നിക്ഷേപമുണ്ടായിരുന്നയാളാണ് പൈ. ഭാരത്പേയുടെ പ്രവർത്തനങ്ങളിൽ നിർണായക സ്വാധീനമുണ്ടാക്കാൻRead More →

പുതിയ എന്‍ബിഎഫ്‌സി തുടങ്ങാന്‍ അനുമതി തേടി ബജാജ് ഓട്ടോ | #biznewskerala

ന്യൂഡല്‍ഹി: പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി “ബജാജ് ഓട്ടോ കണ്‍സ്യൂമര്‍ ഫിനാന്‍സ് ലിമിറ്റഡ് “സ്ഥാപിക്കുകയാണ് ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. ഇതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി തേടിയതായി കമ്പനി അറിയിക്കുന്നു. ബജാജ് ഫിനാന്‍സ് ഇതര ബ്രാന്‍ഡ് ഇരുചക്ര വാഹന വാങ്ങലുകള്‍ക്ക് ധനസഹായം നല്‍കുന്ന സാഹചര്യത്തിലാണിത്. 2022 ജൂണില്‍, ബജാജ് ഫിനാന്‍സ് ബജാജ് ഓട്ടോയ്ക്ക് പുറമേ എല്ലാ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്കും വായ്പRead More →