മാന്‍കൈന്‍ഡ് ഫാര്‍മ ഓഹരിയുടെ ലക്ഷ്യവില കുറച്ച് ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗ്
ന്യൂഡല്‍ഹി: ആന്റിക്ക് സ്റ്റോക്ക് ബ്രോക്കിംഗ് ലക്ഷ്യവില കുറച്ചിട്ടും മാന്‍കൈന്‍ഡ് ഫാര്‍മ വെള്ളിയാഴ്ച കുതിച്ചു. 5 ശതമാനം ഉയര്‍ന്ന് 1466.25 രൂപയിലായിരുന്നു ക്ലോസിംഗ്. 1584 രൂപയില്‍ നിന്നും 1539 രൂപയിലേയ്ക്കാണ് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യവില താഴ്ത്തിയത്. എന്നാല്‍ വാങ്ങല്‍ നിര്‍ദ്ദേശം നിലനിര്‍ത്തിയിട്ടുണ്ട്. കമ്പനിയുടെ പുരോഗതി ഇന്‍പുട്ട് കോസ്റ്റ് കുറയുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ആന്റിക് അനലിസ്റ്റുകള്‍ പറയുന്നു.കൂടാതെ ആര്‍എക്സ് പോര്‍ട്ട്ഫോളിയോയുടെ വില വര്‍ധന, ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, പനേഷ്യ പോര്‍ട്ട്ഫോളിയോയുടെ വളര്‍ച്ച എന്നിവയും സ്വാധീനിക്കും.Read More →





