സ്മോള്‍,മൈക്രോകാപ്പ് ഓഹരികളെ നിരീക്ഷിക്കുന്നത് തുടരും-സെബി

മുംബൈ: 500 കോടി രൂപയില്‍ താഴെ വിപണി മൂല്യമുള്ള മൈക്രോ, സ്മോള്‍ ക്യാപ് ഓഹരികളെ നിരീക്ഷിക്കുന്നത് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) തുടരും. സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എന്‍എസ്ഇ,ബിഎസ്ഇ എന്നിവയുമായി ചേര്‍ന്ന് സ്റ്റോക്കുകളെ നിരീക്ഷിക്കുന്ന സമ്പ്രദായം ജൂണ്‍ 5 മുതലാണ് തുടങ്ങിയത്. 500 കോടി രൂപയില്‍ താഴെ വിപണി മൂല്യമുള്ള സ്റ്റോക്കുകളാണ് നിരീക്ഷണ പരിധിയിലുള്ളത്. ഓഹരി കൃത്രിമത്വം തടയുന്നതിനും നിക്ഷേപകരെ സംരക്ഷിക്കുന്നതിനുമാണ്Read More →

വിപണിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ആപ്പിൾ

വാഷിങ്ടൺ: ആപ്പിളിന്റെ ഓഹരികൾക്ക് വിപണിയിൽ റെക്കോർഡ് നേട്ടം. ബുധനാഴ്ച വൻ നേട്ടത്തോടെയാണ് ആപ്പിൾ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ആപ്പിളിന്റെ വിപണിമൂല്യം 2.98 ട്രില്യൺ ഡോളറായി ഉയർന്നു. ആപ്പിളിന്റെ ഓഹരി വില 0.6 ശതമാനം ഉയർന്ന് 189.25 ഡോളറിലാണ് എത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആപ്പിൾ റെക്കോർഡ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്. ഇതിന് മുമ്പ് 2002 ജനുവരി മൂന്നിനാണ് ആപ്പിളിന്റെ വിപണിമൂല്യം ഇത്തരത്തിൽ വൻതോതിൽ ഉയർന്നത്. 2023ൽ ഇതുവരെ 46Read More →

ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ച് പ്രോസസ്

ബെംഗളൂരു: ഒരാഴ്ചയ്ക്കുള്ളില്‍ ഓഡിറ്ററെയും മൂന്ന് ബോര്‍ഡ് അംഗങ്ങളെയും നഷ്ടപ്പെട്ട ഇന്ത്യന്‍ വിദ്യാഭ്യാസ-സാങ്കേതിക സ്ഥാപനമായ(EdTech) ബൈജൂസിന് വീണ്ടും തിരിച്ചടി. ആഗോള നിക്ഷേപ സ്ഥാപനമായ പ്രോസസ് ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ചു. ബൈജൂസിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ പ്രോസസ് ഇത് രണ്ടാം തവണയാണ് മൂല്യം കുറയ്ക്കുന്നത്. പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബൈജൂസിന് കടുത്ത പ്രഹരമാണ് പുതിയ നീക്കം. പ്രോസസിന്റെ കൈവശമുള്ള 9.6 ശതമാനം ഓഹരികളുടെ മൂല്യം 49.3 കോടി ഡോളറായാണ്(4,043 കോടിRead More →

അവകാശ ഓഹരികള്‍ ഇഷ്യു ചെയ്ത് 18,000 കോടി രൂപ സമാഹരിക്കാന്‍ ബിപിസിഎല്‍

ന്യൂഡല്‍ഹി: അവകാശ ഓഹരികള്‍ ഇഷ്യു ചെയ്ത് 18,000 കോടി രൂപ സമാഹരിക്കാന്‍ ബിപിസിഎല്ലിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി. നിയമപരമായ അംഗീകാരങ്ങള്‍ ലഭിക്കുന്നതിന് വിധേയമായി ഫണ്ട് സ്വരൂപിക്കും. ബുധനാഴ്ച 2.11 ശതമാനം ഉയര്‍ന്ന് 365.85 രൂപയിലാണ് സ്റ്റോക്കുള്ളത്. ഊര്‍ജ്ജ പരിവര്‍ത്തനം, നെറ്റ് സീറോ, ഊര്‍ജ്ജ സുരക്ഷാ ലക്ഷ്യങ്ങള്‍ എന്നിവ കൈവരിക്കുന്നതിന് മൂലധന ഇന്‍ഫ്യൂഷന്‍ പരിഗണിക്കുമെന്ന് ബിപിസിഎല്‍ ഈമാസമാദ്യം എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. യോഗ്യതയുള്ള നിക്ഷേപകര്‍ക്ക് എന്‍സിഡികള്‍ വിതരണം ചെയ്യുന്നതിലൂടെ 935 കോടി രൂപRead More →

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 7 നിശ്ചയിച്ചിരിക്കയാണ് അദാനി എന്റര്‍പ്രൈസസ്. 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.20 രൂപ അഥവാ 120 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി ഓഹരി 3 മാസത്തില്‍ 33 ശതമാനം നേട്ടമുണ്ടാക്കിയെങ്കിലും ഒരു മാസത്തില്‍ 9.57 ശതമാനം ഇടിഞ്ഞു. 2023 ല്‍ മാത്രം 40 ശതമാനം ഇടിവാണ് ഓഹരി നേരിട്ടത്. അതേസമയം 2 വര്‍ഷത്തില്‍ 51 ശതമാനവും 3 വര്‍ഷത്തില്‍ 1318 ശതമാനവുംRead More →