കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്‍ജിനീയറിങ്ങ് കമ്പനിയായ ട്രാന്‍സ് റെയില്‍ ലൈറ്റിങ്ങ് ലിമിറ്റഡ്  ഐപിഒയ്ക്ക് അനുമതി തേടി സെബിയ്ക്ക് ഡിആര്‍എച്ച്പി സമര്‍പ്പിച്ചു.  ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള  450 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ  10,160,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഗ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് & സെക്യൂരിറ്റീസ് ലിമിറ്റഡ്  എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍. Sreejith_eveningKeralaRead More →

ദു​ബൈ: ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ എ​മി​റേ​റ്റി​ലെ ക​മ്പ​നി​ക​ൾ ഓ​ഹ​രി വി​ൽ​പ​ന വ​ഴി 3450 കോ​ടി ദി​ർ​ഹം സ​മാ​ഹ​രി​ച്ചു. തു​ട​ർ​ച്ച​യാ​യ പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന​ക​ൾ ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ന്​ ശ​ക്ത​മാ​യ വ​ള​ർ​ച്ച നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ച്ച​താ​യും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ലെ പൊ​തു​സൂ​ചി​ക പ്ര​കാ​രം ഏ​റ്റ​വും മി​ക​ച്ച അ​ഞ്ചാ​മ​ത്തെ പ്ര​ക​ട​ന​മാ​ണ്​ ദു​ബൈ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ദു​ബൈ സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ചി​നെ ഉ​ദ്ധ​രി​ച്ച് ദു​ബൈ മീ​ഡി​യ ഓ​ഫി​സ് വെ​ളി​പ്പെ​ടു​ത്തി. അ​സാ​ധാ​ര​ണ​മാ​യ പ്ര​ക​ട​നം കൈ​വ​രി​ച്ച​തി​നു​ പു​റ​മെ, എ​ട്ടുRead More →

ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ഇനി ബിറ്റ് കോയിനും ഇഥെറും സ്വീകരിക്കും

ബിറ്റ് കോയിൻ, ഇഥർ എന്നിവയുടെ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് നോട്ടുകളുടെ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് ലണ്ടൻസ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. അങ്ങനെ പ്രൊഫഷണൽ നിക്ഷേപകർക്ക് ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ വഴി തുറക്കുന്നു. 2024 രണ്ടാം പാദത്തിൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് സ്റ്റോക്ക് എക്സ് ചേഞ്ച് അറിയിച്ചു. തിയതി പിന്നീടറിയിക്കും. യുഎസ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള വൻതോതിലുള്ള ഒഴുക്കിൻ്റെ പശ്ചാത്തലത്തിൽ ബിറ്റ്കോയിൻ ആദ്യമായി 72,000 ഡോളറും കടന്നു. സ്വർണത്തിൽ നിന്നുള്ള നിക്ഷേപം ബിറ്റ് കോയിൻ പിടിച്ചെടുക്കുമെന്ന്Read More →

മുംബൈ: ഓഹരിവിപണയിൽ ഇടിവ് തുടരുന്നു. നിഫ്റ്റി 1.51 ശതമാനം ഇടിഞ്ഞ് 21,997ലും സെൻസെക്സ് 1.23 ശതമാനം ഇടിഞ്ഞ് 72,761ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. മിഡ്കാപ്, സ്മോൾകാപ്, മൈക്രോകാപ് ഓഹരികളിൽ വലിയ ഇടിവ് തുടരുകയാണ്. 14 ലക്ഷം കോടിയുടെ നഷ്ടമാണ് ഇന്ന് മാത്രം നിക്ഷേപകർക്കുണ്ടായത്. വിപണിയുടെ ആകെ നിക്ഷേപമൂല്യം 385.64 ലക്ഷം കോടിയിൽനിന്ന് 371.69 ലക്ഷം കോടിയിലേക്ക് താഴ്ന്നു. നിഫ്റ്റിയിൽ ഇന്ന് ഐ.ടി.സിയാണ് വലിയ നേട്ടമുണ്ടാക്കിയത്. ഓഹരി വില 4.45 ശതമാനംRead More →

തിരിച്ചെത്താനുള്ളത് 8470 കോടി മൂല്യമുള്ള 2000 രൂപയുടെ നോട്ടുകള്‍

മുംബൈ: രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകൾ പൂര്‍ണമായും ഓര്‍മ്മയാകുന്നു. വിനിമയത്തിലുണ്ടായിരുന്ന 97.62 ശതമാനം നോട്ടുകളും റിസര്‍വ് ബാങ്കിൽ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരത്തിൻ്റെ നോട്ടുകളിൽ ഇനി തിരിച്ചെത്താനുള്ളത് 8,470 കോടിയുടെ നോട്ടുകൾ മാത്രമാണ്. ഇന്നലെ വരെ തിരിച്ചെത്തിയ നോട്ടുകളുടെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ വിനിമയത്തിലുള്ള രണ്ടായിരം രൂപ നോട്ടുകളുടെ നിയമ പ്രാബല്യം തുടരും. മെയ് 19 നാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതായിRead More →