ഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചു

മും​​ബൈ: റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (ആ​​ർ​​ബി​​ഐ) ഇ​​ന്ന​​ലെ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഡി​​സം​​ബ​​ർ 13 ലെ ​​ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രം 1.98 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ കു​​റ​​ഞ്ഞ് 652.87 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. ഡി​​സം​​ബ​​ർ ആ​​റി​​ന് അ​​വ​​സാ​​നി​​ച്ച ആ​​ഴ്ച​​യി​​ൽ, ഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രം 3.23 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ കു​​റ​​ഞ്ഞ് 654.86 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു. ഫോ​​റി​​ൻ ക​​റ​​ൻ​​സി അ​​സ​​റ്റു​​ക​​ളു​​ടെ (എ​​ഫ്സി​​എ) ഇ​​ടി​​വാ​​ണ് കുറവിനു കാ​​ര​​ണ​​മാ​​യ​​ത്. ഇ​​ത് 3 ബി​​ല്യ​​ണ്‍Read More →

വിപണിക്ക് കറുത്തയാഴ്ച; നിക്ഷേപകർക്ക് നഷ്ടമായത് 17 ലക്ഷം കോടി

മുംബൈ: രണ്ട് വർഷത്തിനിടയിൽ ഒരാഴ്ച ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിച്ച് ഇന്ത്യൻ ഓഹരി വിപണി. നിഫ്റ്റി കഴിഞ്ഞയാഴ്ച വൻ തിരിച്ചടിയാണ് അഭിമുഖീകരിച്ചത്. വായ്പ പലിശനിരക്കുകൾ കുറച്ചുള്ള ഫെഡറൽ റിസർവിന്റെ നടപടിയും 2025ലെ വായ്പനയം സംബന്ധിച്ച യു.എസ് കേന്ദ്രബാങ്ക് നൽകിയ സൂചനകളും ഓഹരി വിപണിയെ സ്വാധീനിച്ചു. എന്നാൽ, വരും ദിവസങ്ങളിൽ വിപണിയിൽ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയാഴ്ച ബോംബെ സൂചിക അഞ്ച് ശതമാനം ഇടിഞ്ഞു. 4000ത്തിലേറെ പോയിന്റിന്റെ നഷ്ടമാണ് സെൻസെക്സിൽ ഉണ്ടായത്. ദേശീയRead More →

ജിഎന്‍ജി ഇലക്ട്രോണിക്സ്  ഐപിഒ

കൊച്ചി: ജിഎന്‍ജി ഇലക്ട്രോണിക്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരി ഒന്നിന് 2 രൂപ വീതം മുഖവിലയുള്ള 825 കോടി രൂപയുടെ  പുതിയ ഇക്വിറ്റി ഓഹരികളും 9,700,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.Read More →

ഇന്ന് മിനിറ്റുകൾക്കകം ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നഷ്ടമായത് ആറ് ലക്ഷം കോടി; തകർച്ചക്കുള്ള കാരണങ്ങൾ ഇവയാണ്...

മുംബൈ: ഓഹരി വിപണിയിൽ നിക്ഷേപകർക്ക് ഇന്ന് നഷ്ടമായത് ആറ് ലക്ഷം കോടി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 5.94 ലക്ഷം കോടിയിൽ നിന്നും 446.66 ലക്ഷം കോടിയായി കുറഞ്ഞു. ഇന്ത്യൻ ഓഹരി വിപണിയുടെ തകർച്ചക്കുള്ള കാരണങ്ങൾ ഇവയാണ്. 1. ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കൽ യു.എസ് ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകളിൽ 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയിരുന്നു. എന്നാൽ, 2025ൽ രണ്ട് തവ​ണ മാത്രമേ പലിശനിരക്കുകൾ കുറക്കുവെന്നാണ്Read More →

അസിം പ്രേംജി, രഞ്ജൻ പൈ കണ്‍സോർഷ്യം ആകാശ എയർ ഓഹരി വാങ്ങിയേക്കും

ന്യൂഡൽഹി: വിപ്രോ സ്ഥാപകൻ അസിം പ്രേംജിയുടെ ഫാമിലി ഓഫീസായ പ്രേംജി ഇൻവെസ്റ്റിന്‍റെയും മണിപ്പാൽ ഗ്രൂപ്പിന്‍റെ രഞ്ജൻ പൈയുടെ ഫാമിലി ഓഫീസായ ക്ലേപോണ്ട് ക്യാപിറ്റലിന്‍റെയും നേതൃത്വത്തിലുള്ള കണ്‍സോർഷ്യം ആകാശ എയറിന്‍റെ ബാക്കിയുള്ള ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിനയ് ദുബെയാണ് ഇന്ത്യയിലെ ചെലവുകുറഞ്ഞ എയർലൈനായ ആകാശയുടെ സ്ഥാപകനും സിഇഒയും. 67 ശതമാനം ഓഹരികൾ ദുബെ കുടുംബത്തിന്‍റെയും ജുൻജുൻവാല കുടുംബത്തിന്‍റെ കൈവശമാണ്.Read More →