കല്യാണ്‍ ജൂവലേഴ്സ് ഓഗസ്റ്റില്‍ പുതിയ 11 ഷോറൂമുകള്‍ തുറക്കുന്നു
കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഓഗസ്റ്റില്‍ 11 പുതിയ ഷോറൂമുകള്‍ തുറക്കുന്നു. ആഗോളതലത്തിലുള്ള കല്യാണിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവിലാണ് തുറക്കുന്നത്. വിശ്വാസത്തോടും സുതാര്യതയോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാല്‍ അടയാളപ്പെടുത്തിയ കല്യാണിന്‍റെ മൂന്ന് പതിറ്റാണ്ട് നീണ്ട യാത്രയിലെ നാഴികക്കല്ലാണ് ജമ്മുവിലെ പുതിയ ഷോറൂം. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും സാന്നിദ്ധ്യമുള്ള കല്യാണ്‍ ജൂവലേഴ്സിന് ഗള്‍ഫിലെ നാല് രാജ്യങ്ങളിലും ഷോറൂമുകളുണ്ട്. നിലവില്‍ തെക്കേയിന്ത്യയില്‍ 76 ഷോറൂമുകളും വടക്കേയിന്ത്യ, മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലായി 48 ഷോറൂമുകളും പടിഞ്ഞാറന്‍Read More →





