ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ കഞ്ചാവ് പാനീയവുമായി കൊക്കകോള

ബഹുരാഷ്ട്ര കമ്ബനിയായ കൊക്കകോള കഞ്ചാവ് ചേര്‍ത്ത പുതിയ പാനീയം വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാനുള്ളതായിരിക്കും ഈ പുതിയ പാനീയമെന്ന് കമ്ബനി അവകാശപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാനസിക ഉത്തേജനം നല്‍കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന കഞ്ചാവിന്റെ ഗുണത്തേക്കാളുപരി അതിന്റെ ഔഷധ ശേഷിയായിരിക്കും പുതിയ പാനീയത്തിലുപയോഗപ്പെടുത്തുക. ഉത്കണ്ഠ, കഠിനമായ വേദന, നാഡീരോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സയ്ക്കായ് കഞ്ചാവ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അപസ്മാര രോഗത്തിന് കഞ്ചാവ് ഉപയോഗിക്കാനും ലോകത്ത് പലയിടങ്ങളിലും അനുമതിയുണ്ട്. ഈ അവസരംRead More →

ലയനം: ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില കൂപ്പുകുത്തി

കോഴിക്കോട്: മൂന്ന് പൊതുമേഖല ബാങ്കുകള്‍ കൂടി ലയിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില കൂപ്പുകുത്തി. വിജയ ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് ലയിപ്പിക്കുന്നത്. രാവിലെ 11ന് വ്യാപാരം നടക്കുമ്പോള്‍ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില 15 രൂപയിടിഞ്ഞ് 120.10 നിലവാരത്തിലെത്തി. അതേസമയം, വിജയ ബാങ്കിന്റെയും, ദേന ബാങ്കിന്റെയും ഓഹരി വിലയില്‍ നേട്ടവുമുണ്ടായി. വിജയ ബാങ്ക് 60.55 രൂപ നിലവാരത്തിലും, ദേനRead More →

പ്രളയം: ഇന്‍ഷുറന്‍സിനായുള്ള സപ്ലൈകോയുടെ നീക്കം ഇഴയുന്നു

കണ്ണൂര്‍: കര്‍ഷകരില്‍ നിന്നു സംഭരിച്ച നെല്ലും സംസ്‌കരിച്ചെടുത്ത അരിയും വെള്ളപ്പൊക്കത്തില്‍ നശിച്ചു 112.94 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടും ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുന്നതിനുള്ള സപ്ലൈകോ നീക്കം ഇഴയുന്നു. മില്ലുകളില്‍ അവശേഷിക്കുന്ന ധാന്യം അനുദിനം ഈര്‍പ്പം കയറി നശിക്കുമ്പോള്‍, കേടാവാത്ത അരി തിരിച്ചറിയാന്‍ ലാബ് പരിശോധന പോലും പൂര്‍ത്തിയാക്കിയില്ല. ക്ലെയിം അനുവദിക്കുന്ന കാര്യത്തില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനി അനുകൂല നിലപാടെടുത്തിട്ടും ഇടനിലക്കാരായി (ഇന്‍ഷുറന്‍സ് ബ്രോക്കര്‍) കൊച്ചിയിലെ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയതിലും ദുരൂഹത.Read More →

വാട്‌സ്ആപ്പ് ഉപയോഗം ഇനി കൂടുതല്‍ എളുപ്പത്തില്‍: സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സ്‌വൈപ്‌ ചെയ്താല്‍  മതി

സാന്‍ഫ്രാന്‍സിസ്‌കോ: വാട്‌സ്ആപ്പ് സന്ദേശത്തിനു മറുപടി നല്‍കാന്‍ ഇനി മുതല്‍ പ്രസ് ചെയ്യേണ്ട, പകരം സ്‌വൈപ്‌ ചെയ്താല്‍ മതിയാകും. എളുപ്പത്തില്‍, സന്ദേശങ്ങള്‍ക്കു മറുപടി നല്‍കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏതെങ്കിലും സന്ദേശം തെരഞ്ഞെടുത്ത് അതിനു മാത്രമായി മറുപടി അയയ്ക്കണമെങ്കില്‍ മെസേജില്‍ അല്‍പനേരം ‘ടാപ്’ ചെയ്തുപിടിച്ചാല്‍ മാത്രമേ ‘റിപ്ലൈ’ ഓപ്ഷന്‍ തെളിഞ്ഞു വരികയുള്ളൂ. എന്നാല്‍ പുതിയ മാറ്റം അനുസരിച്ച് സന്ദേശത്തില്‍ വലത്തോട്ട് സ്‌വൈപ്‌ ചെയ്താല്‍ തന്നെ റിപ്ലൈRead More →

ഓണ്‍ലൈന്‍ വീഡിയോ രംഗത്തേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ഫ്‌ലിപ്കാര്‍ട്ട്

നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയവയുടെ മാതൃകയില്‍, ഹോട്ട്സ്റ്റാറുമായി സഹകരിച്ച് എന്റര്‍ടെയ്ന്‍മെന്റ് വീഡിയോകള്‍ നിര്‍മിക്കാനാണ് ഇകൊമ്‌ഴ്‌സ് വമ്ബന്‍ ഫ്‌ലിപ്കാര്‍ട്ടിന്റെ പദ്ധതി. വീഡിയോ സ്ട്രീമിംഗ് സേവനങ്ങള്‍ക്ക് ലഭിക്കുന്ന വമ്ബന്‍ സ്വീകാര്യതയാണ്് കമ്ബനിയുടെ ഈ നീക്കത്തിന് പിന്നില്‍. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ മുന്‍നിര ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്ബനിയായ ഹോട്ട്സ്റ്റാറിന്റെ പ്രതിനിധികളുമായി ഫ്‌ലിപ്കാര്‍ട്ടിലെ ഉന്നതര്‍ ചര്‍ച്ച നടത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പുതിയ പദ്ധതികളെക്കുറിച്ച് ഫ്‌ലിപ്കാര്‍ട്ടോ ഹോട്ട് സ്റ്റാറോ ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല. ഹോട്ട്സ്റ്റാറിന്റെ സഹകരണത്തോടെRead More →