പിഎന്‍ബി, ഓറിയെന്റല്‍ ബാങ്ക് , ആന്ധ്ര ബാങ്ക് എന്നിവയെ ലയിപ്പിക്കാന്‍ നീക്കം

പൊതുമേഖലയിലെ മറ്റൊരു ബാങ്ക് ലയനത്തിനുകൂടി കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയെന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ആന്ധ്ര ബാങ്ക് എന്നിവയെ ലയിപ്പിച്ച് ഒന്നാക്കാനാണ് ആലോചന. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനം പ്രഖ്യാപിച്ചതിനുപിന്നാലെയാണ് മറ്റ് മൂന്നു ബാങ്കുകള്‍ കൂടി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഡിസംബര്‍ 31 നുമുന്‍പ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് വന്‍കിട ബാങ്കുകളുടെ എണ്ണം കുറച്ച്Read More →

പെട്രോളിന് വീണ്ടും വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 11 പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.69 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. ഇത് മൂന്നാം ദിവസമാണ് ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നത്. കൊച്ചിയില്‍ പെട്രോളിന് 84.20 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.57 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില.Read More →

നോക്കിയ 5.1 പ്ലസ് ഉടന്‍ ഇന്ത്യയിലെത്തും

നോക്കിയ 5.1 പ്ലസ് സെപ്റ്റംബര്‍ 24ന് ഇന്ത്യയിലെത്തും. ഫ്ളിപ്കാര്‍ട്ടിലും നോക്കിയ ഓണ്‍ലൈന്‍ സ്റ്റോറുകളിലുമാണ് ഫോണ്‍ ലഭിക്കുക. 16,700 രൂപയുമാണ് ഫോണിന് വില വരുന്നത്. 1520×720 പിക്സലില്‍ 5.86 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന്. 3 ജിബി റാം 32 ജിബി സ്റ്റോറേജുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 13 എംപി 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഉള്ളത്. 8 എംപി ഫ്രണ്ട്Read More →

1 ജി.ബി ഡാറ്റ ഓഫറുമായി വോഡഫോണ്‍

ന്യൂഡല്‍ഹി: പ്രതിദിനം 1 ജി.ബി ഡാറ്റ 4 ജി വേഗതയില്‍ ലഭിക്കുന്ന പുതിയ ഓഫര്‍ വോഡഫോണ്‍ അവതരിപ്പിച്ചു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് വോഡഫോണിന്റെ പുതിയ ഓഫര്‍. 158, 151 രൂപയുടെ രണ്ട് പ്ലാനുകളാണ് വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 158 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1 ജി.ബി വെച്ച് 28 ജി.ബി ഡാറ്റയാണ് ലഭിക്കുക. എന്നാല്‍ 151 രൂപയുടെ പ്ലാനില്‍ ആകെ 1Read More →

പത്താംക്ലാസുകാര്ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം

പത്താംക്ലാസ്സ് പാസായവര്ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം. കേരളത്തിലാണ് മുഴുവന് ഒഴിവുകളും 63,200രൂപ വരെ ശമ്ബളം. അപേക്ഷകള് അയക്കേണ്ട അവസാന തീയ്യതി ഒക്ടോബര് 30. പ്രായപരിധി 18 മുതല് 27വരെ. കൂടുതല് വിവരങ്ങള് www.indiapost.gov.in എന്ന വെബ്സൈറ്റില് ലഭ്യമാണ്.Read More →