വിദേശതൊഴിലാളികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തില്‍ ഇന്ത്യ ഒന്നാമത്

ദുബായ്: യു.എ.ഇ.യില്‍നിന്ന് വിദേശതൊഴിലാളികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യക്കാര്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ യു.എ.ഇ.യിലെ വിദേശികള്‍ നാട്ടിലേക്കയച്ചത് 4400 കോടി ദിര്‍ഹമാണ്. യു.എ.ഇ. സെന്‍ട്രല്‍ ബാങ്കാണ് ഈ കണക്ക് പുറത്തുവിട്ടത്. ഇതില്‍ 1758 കോടി ദിര്‍ഹം അയച്ചിരിക്കുന്നത് ഇന്ത്യന്‍ പ്രവാസികളാണ്. മൊത്തം തുകയുടെ ഏകദേശം 39.6 ശതമാനം വരുമിത്. രണ്ടാംസ്ഥാനത്തുള്ള പാകിസ്താന്‍ പ്രവാസികള്‍ ഇന്ത്യക്കാരെ അപേക്ഷിച്ച് ഏറെ പിന്നിലാണ്.Read More →

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. തിങ്കളാഴ്ച രാവിലെ 29 പൈസ കുറഞ്ഞ് 72.49ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാനും വിദേശ വായ്പ ഉദാരവത്കരിക്കാനുമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ രൂപയുടെ മൂല്യം അല്‍പ്പം ഉയര്‍ന്നിരുന്നു. ഈ വര്‍ഷം ഇതുവരെ ഡോളറിനെതിരെ 14 ശതമാനം ഇടിവാണ് രൂപ രേഖപ്പെടുത്തിയത്. ഇപ്പോഴും ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യന്‍ കറന്‍സിയെന്ന നാണക്കേടില്‍ നിന്ന് രൂപയ്ക്ക്Read More →

സുസുക്കിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടനെത്തും

സുസുക്കി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിര്‍മാണത്തിലേക്കുള്ള ഒരുക്കത്തിലാണ്. സുസുക്കിയില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ 2020 ഓടെ നിരത്തിലെത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലിറക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് ഒരു ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷ. 110125 സിസി ശ്രേണിയിലായിരിക്കും ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 30 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന 100 വോള്‍ട്ട് ബാറ്ററിയായിരിക്കും സുസുക്കിയുടെ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ഇന്‍ട്രൂഡര്‍ എന്നീ വാഹനങ്ങളുടെRead More →

ഇന്ത്യയുടെ വളര്‍ച്ച ലക്ഷ്യമിട്ട് 3000 കോടി ഡോളറിന്റെ പദ്ധതിയുമായി ലോക ബാങ്ക്

വാഷിംങ്ടന്‍ : ഇന്ത്യയെ ഉന്നത-മധ്യ വരുമാനമുള്ള രാജ്യമാക്കി മാറ്റാന്‍ പഞ്ചവല്‍സര പദ്ധതിയുമായി ലോക ബാങ്ക്. ഇതിനായി 3000 കോടി ഡോളര്‍ വരെ ഇന്ത്യയ്ക്ക് സഹായമായി ലഭിക്കും. തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക, വളര്‍ച്ചയ്ക്ക് വേഗം കൂട്ടുക, എന്നിവ ലക്ഷ്യമിട്ടാണു പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഇന്റര്‍നാഷനല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡവലപ്മെന്റ് (ഐബിആര്‍ഡി), ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ തുടങ്ങിയവയില്‍ നിന്നാവും സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമ്പത്തിക രംഗത്ത് ഇന്ത്യRead More →

ഇന്ധന വില; മുംബൈയില്‍ പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനവ്

മുംബൈ: മുംബൈയില്‍ പെട്രോള്‍വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച പെട്രോള്‍ വില ലിറ്ററിന് 90.08 രൂപയായി ഉയര്‍ന്നു. ആദ്യമായാണ് ഒരു മെട്രോ നഗരത്തില്‍ പെട്രോള്‍ വില 90 കടക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ പെട്രോളിന് 89.96 രൂപയായിരുന്നു. ഡല്‍ഹിയില്‍ പെട്രോളിന് 82.61 രൂപയും ഡീസലിന് 73.97 രൂപയുമായിരുന്നു ഇന്നലത്തെ വില.Read More →