ലോകത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയില്‍ മലയാളിയും

വാഷിംങ്ടണ്‍: അമേരിക്ക ആസ്ഥാനമായുള്ള ഫോര്‍ച്യൂണ്‍ മാസിക പുറത്തുവിട്ട ലോകത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയില്‍ മലയാളിയായ ആലീസ് വൈദ്യനും. പൊതുമേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ജി.ഐ.സി. റീ) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് അവര്‍. ആദ്യമായാണ് ഒരു വനിത ലോക പ്രശസ്തമായ ഈ പട്ടികയില്‍ ഇടം പിടിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഇത്തവണ പട്ടികയില്‍ ഇടം നേടിയത് ആലീസ് മാത്രമാണ്. 50 പേരുടെ പട്ടികയില്‍ 47-ാം സ്ഥാനത്താണ് അവര്‍. ബിസിനസ് രംഗത്തെ ശക്തരായRead More →

ഐഫോണ്‍ എക്‌സ് എസ്,ഐഫോണ്‍ എക്‌സ് എസ് മാക്‌സ് ഫോണുകളുടെ ലോഞ്ചിംഗ് മോഹന്‍ലാല്‍ നിര്‍വഹിച്ചു

കേരളത്തില്‍ ആദ്യമായി iphone xs,iphone xs max ഫോണുകളുടെ ലോഞ്ചിംഗ് മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബില്‍ പത്മശ്രീ മോഹന്‍ലാല്‍ നിര്‍വഹിച്ചു.മൈജി-ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ ഷാജി,ഓപ്പറേഷന്‍ ജനറല്‍ മാനേജര്‍ നദീര്‍ സി.കെ.വി,സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജെയ്‌സല്‍,നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍,മൈജി പര്‍ച്ചേസ് ഹെഡ് അബ്ദുള്‍ വഹാബ്,സോണല്‍ മാനേജര്‍ ജേക്കബ് ജോബിന്‍ എന്നിവര്‍ പങ്കെടുത്തുRead More →

400 കിലോമീറ്റര്‍ ഓടുന്ന ഔഡി ഇ-ട്രോണിന്റെ പ്രീ ബുക്കിങ് 10,000 കടന്നു

ഔഡിയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് കാറായ ഇ-ട്രോണിനുള്ള പ്രീ ബുക്കിങ് 10,000 യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു. നിലവില്‍ പ്രൊഡക്ഷന്‍ ആരംഭിച്ച ഇ-ട്രോണ്‍ ഈ വര്‍ഷം അവസാനത്തോടെ യൂറോപ്പിലെ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. സെപ്റ്റംബര്‍ 18-ന് സാന്‍ ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന 2018 ഔഡി ഗ്ലോബല്‍ സമ്മിറ്റിലാണ് ഇ-ട്രോണ്‍ പുറത്തിറക്കിയത്. 2019 അവസാനത്തോടെ ഇ-ട്രോണ്‍ ഇന്ത്യയിലുമെത്തും. 79,000 യൂറോയാണ് (66.92 ലക്ഷം രൂപ) ഇ-ട്രോണിന്റെ വില. ഔഡിയുടെ പരമ്പരാഗത കരുത്തന്‍ രൂപംRead More →

യാത്രാബസ്സുകളുടെ ഉപയോഗ കാലാവധി 20 വര്‍ഷമായി വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി

സംസ്ഥാനത്തെ യാത്രാബസുകളുടെ ഉപയോഗ കാലാവധി 15 വര്‍ഷത്തില്‍ നിന്നും 20 ആയി വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വകാര്യബസ് സംഘടനകളുടെ നിവേദനത്തെ തുടര്‍ന്നാണ് നടപടി. അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ബസുകളുടെ ഉപയോഗ കാലാവധി 15 വര്‍ഷമായി 2004 ല്‍ സര്‍ക്കാര്‍ നിജപ്പെടുത്തിയത്. പെര്‍മിറ്റ് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയാണ് ബസുകളുടെ ഉപയോഗപരിധി നിശ്ചയിച്ചത്. ഇതിനെതിരേ സ്വകാര്യബസുടമകള്‍ കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ തീരുമാനം ശരിവയ്ക്കുകയായിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. ബസുടമകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന്Read More →

എലികളില്‍ നിന്ന് മനുഷ്യരിലേക്ക് ഹെപ്പറൈറ്റിസ് വൈറസുകള്‍ പടരുമെന്ന് പുതിയ പഠനം

എലികളില്‍ നിന്നു ഹെപ്പറൈറ്റിസ് മനുഷ്യരിലേക്ക് എത്തിപ്പെടുമെന്ന് നേരത്തെ സൂചനകളൊന്നും ലഭ്യമായിരുന്നില്ല. പൊതുജനാരോഗ്യം സംബന്ധിച്ചുള്ള പ്രധാനപ്പെട്ട മുന്നറിപ്പാണിതെന്നു ഹോങ് കോങ് സര്‍വകലാശാല ചൂണ്ടികാട്ടി. മനുഷ്യരിലെ ഹെപ്പറൈറ്റിസ് -ഇ വൈറസുമായി എലികളിലേതിനു അടുത്ത സാദൃശ്യമുണ്ടെന്നു അവര്‍ പറഞ്ഞു. ഹോങ് കോങ് സ്വദേശിയായ 56-കാരനിലാണ് രോഗബാധ കണ്ടെത്തിയത്. അസാധാരണമായ കരള്‍രോഗം കണ്ടെത്തിയ ഇയാള്‍ക്ക് പിന്നീട് കരള്‍ മാറ്റിവെക്കേണ്ടാതായും വന്നു. എലിയുടെ അവശിഷ്ടം കലര്‍ന്ന ഭക്ഷണം കഴിച്ചതിലൂടെയാണ് ഇയാള്‍ രോഗബാധിതനായതെന്നു പഠനത്തനു നേതൃത്വം നല്‍കിയവര്‍ പറയുന്നു.Read More →