സൗദിയുടെ ക്രൂഡ് ഓയിൽ കയറ്റുമതി 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ
റിയാദ്: സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി 2021 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. തുടർച്ചയായി മൂന്ന് മാസമായി സൗദിയിൽനിന്നുള്ള കയറ്റുമതി ഇടിഞ്ഞിരുന്നു. ഉൽപാദനം കുറച്ചതാണ് പ്രധാന കാരണം. ഇന്ത്യയടക്കമുള്ള ഉപഭോക്താക്കൾ റഷ്യയിൽ നിന്നും വില കുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങുന്നതും ഇതിന് കാരണമായി. സൗദിയുടെ ക്രൂഡ് കയറ്റുമതി മേയ് മാസത്തിൽ ഓരോ ദിവസവും 69 ലക്ഷം ബാരലായിരുന്നു. ജൂണിലിത് പ്രതിദിനം 68 ലക്ഷം ബാരലായി കുറഞ്ഞു. ഒപെകുമായുള്ളRead More →


