ദുബായ് ജൈടെക്സിൽ മീഡിയ പാർട്ണറാകുന്ന ആദ്യ കേരളാ സ്റ്റാർട്ടപ്പായി ‘പ്രീമാജിക്ക്’
കൊച്ചി: ലോകത്തെ ഏറ്റവും വലിയ ടെക്ക്നോളജി മേളകളിലൊന്നായ ദുബായ് ജൈടെക്സ് ആഗോള ടെക്ക് എക്സിബിഷനിൽ ഇത്തവണത്തെ ഔദ്യോഗിക മീഡിയ പാർട്ണറായി കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് പ്രീമാജിക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് ജൈടെക്സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്. മേളയ്ക്കെത്തുന്ന ആരുടെ ഫോട്ടോയും തത്സയം അവരവരുടെ മൊബൈൽ ഫോണിലേക്ക് എത്തിക്കുന്ന നിർമിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കിയുള്ള പ്രീമാജിക്കിന്റെ സാങ്കേതികവിദ്യയാണ് ജൈടെക്സ് സംഘാടകരുടെ ശ്രദ്ധനേടിയത്. തത്സമയം ഫോട്ടോകൾ ലഭിക്കുന്നതിലൂടെ വ്യക്തികൾRead More →




