600 മില്യൺ ഡോളറിന്റെ ഇന്ത്യ-ജപ്പാൻ ഫണ്ടുമായി എൻഐഐഎഫ്

ന്യൂഡൽഹി: ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോഓപ്പറേഷനും (JBIC) ഇന്ത്യ ഗവണ്മെന്റും പ്രധാന നിക്ഷേപകരായി 600 മില്യൺ ഡോളറിന്റെ ഇന്ത്യ-ജപ്പാൻ ഫണ്ട് രൂപീകരിക്കാനുള്ള നടപടികൾ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIF) പൂർത്തിയാക്കി. ഇരു രാജ്യങ്ങളും പ്രാധാന്യം നൽകുന്ന കാലാവസ്ഥ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കാൻ ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നു. ഈ പ്രഖ്യാപനം NIIF-ന്റെ ആദ്യ ഉഭയകക്ഷി ഫണ്ടിന്റെ പ്രഖ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്. ഫണ്ടിന്റെ ആകെ തുകയുടെRead More →

ഓഹരി നിക്ഷേപകർ മരണപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ കേന്ദ്രീകൃത സംവിധാനം

ന്യൂഡൽഹി: ഓഹരിനിക്ഷേപകർ മരണപ്പെടുന്ന സാഹചര്യങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം 2024 ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി ഉത്തരവിറക്കി. ഓഹരികൾ നോമിനിക്ക് കൈമാറുന്ന പ്രക്രിയ കൂടുതൽ സുഗമമാക്കാനാണ് സംവിധാനം. ജോയിന്റ് അക്കൗണ്ട് ഹോൾഡർ, നോമിനി, കുടുംബാംഗങ്ങൾ തുടങ്ങിയവർക്ക് മരണം റിപ്പോർട്ട് ചെയ്യാം. മരണ സർട്ടിഫിക്കറ്റും മരിച്ച വ്യക്തിയുടെ പാനും സമർപ്പിക്കണം. ഇതിന്റെ പരിശോധന കഴിഞ്ഞാലുടൻ ഓഹരി അക്കൗണ്ടിലെ ഇടപാടുകൾ പൂർണമായും ബ്ലോക്Read More →

രജനികാന്ത് ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

തലൈവർ ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. പുതിയ സിനിമയായ തലൈവർ 170-ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രജനികാന്ത് തലസ്ഥാനത്ത് എത്തിയത്. പത്ത് ദിവസമാകും ചിത്രീകരണം നടക്കുക. ശംഖുമുഖം, വെള്ളായാണി തുടങ്ങിയ പ്രദേശങ്ങളിലാകും ഷൂട്ടിംഗ്. ഇന്നലെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ രജനി ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തിലെ വൻ താര നിരയെ പരിചയപ്പെടുത്തുകയാണ്Read More →

മഴക്കെടുതി: തിരുവനന്തപുരത്തും കോട്ടയത്തും ചില സ്കൂളുകൾക്ക് അവധി

ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എൽപിഎസ്, വെള്ളായണി ഗവ. എംഎൻ എൽപിഎസ് എന്നീ സ്കൂളുകൾക്കാണ് അവധി. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യുപിഎസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്, കിളിരൂർ എസ്എൻഡിപി എച്ച്എസ്എസ് എന്നീ സ്‌കൂളുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചുRead More →

മുംബൈ:  റിലയൻസ് ബ്രാൻഡ്‌സ് യുകെ ആസ്ഥാനമായുള്ള സൂപ്പർഡ്രൈ -യുമായി ഒരു സംയുക്ത സംരംഭത്തിനായുള്ള കരാറിൽ ഒപ്പുവച്ചു. റിലയൻസ് ബ്രാൻഡ്‌സിന്റെ  ഉടമസ്ഥതയിലുള്ള റിലയൻസ് ബ്രാൻഡ്‌സ് യുകെ-യിലൂടെയാണ് സൂപ്പർഡ്രൈയുമായുള്ള സംയുക്ത സംരംഭത്തിനുള്ള കരാർ. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് പ്രദേശങ്ങളിൽ സൂപ്പർഡ്രൈയുടെ ബൗദ്ധിക സ്വത്തവകാശം സംയുക്ത സംരംഭമായ സ്ഥാപനം ഏറ്റെടുക്കും. റിലയൻസ് ബ്രാൻഡ്‌സ് യുകെ, സൂപ്പർഡ്രൈ എന്നിവയ്ക്ക് യഥാക്രമം 76%, 24% ഓഹരികൾ ഈ സംരംഭത്തിൽ ഉണ്ടായിരിക്കും. റിലയൻസ് ബ്രാൻഡ്‌സ് വാങ്ങുന്ന ഓഹരികളുടെ വില  കണക്കാക്കുന്നത് ഏകദേശം Read More →