ന്യൂഡൽഹി: പൊതുമേഖല ഇൻഷൂറൻസ് കമ്പനിയായ എൽ.ഐ.സിക്ക് വൻ തുക പിഴയിട്ട് ആദായ നികുതി വകുപ്പ്. 84 കോടിയാണ് എൽ.ഐ.സിയുടെ പിഴ ശിക്ഷ. 2012-13, 2018-19, 2019-20 വർഷങ്ങളിലേക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. സെപ്റ്റംബർ 29ന് തന്നെ പിഴ ചുമത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട നോട്ടീസ് എൽ.എൽ.സിക്ക് കൈമാറിയത് കഴിഞ്ഞ ദിവസമാണ്. അതേസമയം, പിഴശിക്ഷക്കെതിരെ അപ്പീൽ പോകുമെന്ന് എൽ.ഐ.സി അറിയിച്ചു. 2012-13 വർഷത്തിന് പിഴയായി 12.61 കോടിയാണ് ചുമത്തിയിരിക്കുന്നത്. 2018-19 വർഷത്തിന് 33.82 കോടിയുംRead More →

ഇന്ത്യയിൽ ഡീസൽ വില ലിറ്ററിന് 20 രൂപ കൂട്ടി സ്വകാര്യ കമ്പനി

ഡീസൽ വിലയിൽ വൻ വർധന വരുത്തി എണ്ണ കമ്പനിയായ ഷെൽ ഇന്ത്യ. ഡീസൽ വില ലിറ്ററിന് 20 രൂപയാണ് കൂട്ടിയത്. ഒരാഴ്ചക്കിടയിലാണ് ഇത്രയും വർധന ഡീസൽ വിലയിൽ വരുത്തിയിരിക്കുന്നത്. അതേസമയം, പൊതുമേഖല എണ്ണ കമ്പനികൾ കഴിഞ്ഞ 18 മാസമായി എണ്ണവിലയിൽ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച അഞ്ച് ദിവസത്തിലും നാല് രൂപ വെച്ച് ഡീസലിന് കമ്പനി വർധിപ്പിച്ചിരുന്നു. ഇതോടെ മുംബൈയിലും ചെന്നൈയിലും ഷെല്ലിന്റെ പമ്പുകളിൽ ഡീസൽ വില 130 രൂപയിലേക്ക് അടുത്തിരുന്നു.Read More →

കല്യാണ്‍ ജൂവലേഴ്‌സിന്റെ ദുബായ് അല്‍ ബാര്‍ഷയിലെ പുതിയ ഷോറൂം ബ്രാന്‍ഡ് അംബാസിഡര്‍ രശ്മിക മന്ദാന ഉദ്ഘാടനം ചെയ്തു

ദുബായ്: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ദുബായ് അല്‍ ബാര്‍ഷയില്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ രശ്മിക മന്ദാനയാണ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. യുഎഇയിലെ കല്യാണ്‍ ജൂവലേഴ്‌സിന്റെ പത്തൊന്‍പതാമത്തെ ഷോറൂമാണിത്. കല്യാണ്‍ ജൂവലേഴ്‌സിന്റെ ദുബായിലെ ആഘോഷത്തില്‍ പങ്കുചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉദ്ഘാടന ചടങ്ങില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തോട് രശ്മിക മന്ദാന പറഞ്ഞു. ഈ മേഖലയിലെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചRead More →

ഓൺലൈൻ വാതുവെപ്പ്; രൺബീർ കപൂറിന് ഇ ഡി നോട്ടീസ് ; നിരവധി ബോളിവുഡ് താരങ്ങളും ഗായകരും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

ബോളിവുഡ‍് ന‌ടൻ രൺബീർ കപൂറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മഹാദേവ് ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്. ഒക്ടോബർ ആറ്, വെള്ളിയാഴ്ചയ്ക്ക് മുൻപായി ഹാജരാകാനാണ് നിർദേശം. മഹാദേവ് ഓൺലൈനിന്റെ വാതുവെപ്പ് കേസിൽ രൺബീറിനെ കൂടാതെ നിരവധി ബോളിവുഡ് താരങ്ങളും ഗായകരും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്. ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന മഹാദേവ് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹത്തിലും വിജയാഘോഷത്തിലും താരം പങ്കെടുത്തതും ഇ ഡി അന്വേഷിക്കുന്നുണ്ട്. 112Read More →

പ്രതിരോധ രംഗത്തെ സവിശേഷ സാങ്കേതികവിദ്യാ മികവിനുളള എസ്ഐഡിഎം പുരസ്ക്കാരം എസ്എഫ്ഒ ടെക്നോളജീസിന്

നെസ്റ്റ് ഗ്രൂപ്പിൻ്റെ ഫ്ലാഗ്ഷിപ്പ് ടെക്‌നോളജി കമ്പനിയാണ് പ്രതിരോധ മേഖലയിലെ വൈദഗ്ധ്യം പരിഗണിച്ചാണ് ബഹുമതി ജമ്മു: സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്‌ചറേഴ്‌സിന്റെ സവിശേഷ സാങ്കേതിക വിദ്യാ മികവ് കൈവരിച്ചതിനുള്ള 2023ലെ ചാമ്പ്യൻഷിപ്പ് അവാർഡ് നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ എസ്എഫ്ഒ ടെക്‌നോളജീസ് സ്വന്തമാക്കി.രൂപകൽപ്പന, നിർമ്മാണം, ടെസ്റ്റിംഗ് എന്നിവയിലെ പ്രത്യേക വൈദഗ്ധ്യം മാനദണ്ഡമാക്കിയാണ് ബഹുമതി.കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ. രാജ് നാഥ് സിങ്ങ് അവാർഡ് സമ്മാനിച്ചു. ജമ്മുവിലെ ഐഐടിയിൽ ആയിരുന്നു എസ്ഐഡിഎംRead More →