സ്വർണവില കൂടി; ഈ മാസത്തെ ഏറ്റവുമുയർന്ന നിലയിൽ
November 21, 2023കോഴിക്കോട്: രണ്ടുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 240 രൂപ വർധിച്ച് 45,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5685 രൂപയായി. ഈ മാസത്തെ ഏറ്റവുമുയർന്ന വിലയിലാണ് സ്വർണം.
നവംബർ ഒന്നിന് 45,120 ആയിരുന്നു പവന് വില. പിന്നീട് വിലയിടിഞ്ഞ് നവംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 44,360 വരെയെത്തിയിരുന്നു. തുടർന്ന് എട്ട് ദിവസംകൊണ്ട് പവന് 1120 രൂപയാണ് വർധിച്ചത്.
ഒക്ടോബർ 28ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45,920 രൂപയുമായിരുന്നു അന്ന് സ്വർണവില.