എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രാജ്യത്ത് ഊർജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 53 ലക്ഷം മെട്രിക് ടൺ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരവും 41 രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഇറക്കുമതി ശൃംഖലയും ഇതിനു പിന്നിലുണ്ട്. ഊർജ ഇറക്കുമതിയുടെ ഉറവിടങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിലൂടെ കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യ ദൗർലഭ്യം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ‘കഴിഞ്ഞ ദശകത്തിൽ, പ്രതിസന്ധി ഘട്ടങ്ങൾക്കായി അസംസ്കൃത എണ്ണയുടെ സംഭരണത്തിന് ഇന്ത്യ മുൻഗണന നൽകി. ഇന്ന്, ഇന്ത്യയ്ക്ക് 53Read More →

വിദേശ നിക്ഷേപകര്‍ക്ക് വിപണി കൂടുതല്‍ തുറന്നുനല്‍കാന്‍ ചൈന

ബെയ്‌ജിങ്‌: ആഗോള വ്യാപാര യുദ്ധങ്ങളും നയതന്ത്ര പിരിമുറുക്കങ്ങളും ലോക സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുമ്പോള്‍, ചൈനയുടെ വാതിലുകള്‍ വിദേശ സംരംഭങ്ങള്‍ക്കായി കൂടുതല്‍ തുറന്നിടുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്. ബെയ്ജിംഗില്‍ നടന്ന ചൈന ഡെവലപ്മെന്റ് ഫോറത്തിലാണ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പുനല്‍കുന്ന പ്രഖ്യാപനങ്ങള്‍ അദ്ദേഹം നടത്തിയത്. വിദേശ കമ്പനികള്‍ക്ക് സ്വദേശി സംരംഭകര്‍ക്ക് തുല്യമായ പരിഗണനയും സുരക്ഷിതമായ ബിസിനസ് അന്തരീക്ഷവും ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചൈന, ലോക സമ്പദ് വ്യവസ്ഥയുടെRead More →

ഗള്‍ഫ് മേഖലയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് അനിശ്ചിതത്വം

പശ്ചിമേഷ്യയില്‍ യുദ്ധം കനത്തതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സര്‍വത്ര ആശയക്കുഴപ്പം. നിക്ഷേപകരുടെ സ്വര്‍ഗമെന്ന് അടുത്ത കാലം വരെ അറിയപ്പെട്ടിരുന്ന ദുബൈയും അബുദാബിയുമാണ് ഏറ്റവും കൂടുതല്‍ സമ്മര്‍ദം നേരിടുന്നത്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ വിറ്റൊഴിവാക്കാന്‍ തീരുമാനിച്ചവരുടെ എണ്ണത്തില്‍ യുദ്ധം ആരംഭിച്ച ശേഷം വലിയ വര്‍ധനയുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇടപാടുകളില്‍ വന്‍ ഇടിവ്ലോകമെമ്പാടുമുള്ള അതിസമ്പന്നരുടെ നിക്ഷേപ ഹബ്ബായിരുന്നു ദുബൈ. യുദ്ധം ആരംഭിച്ച ശേഷം യുഎയുടെ സുരക്ഷിത നിക്ഷേപക മേഖലയെന്ന ഖ്യാതിക്കാണ് ഇളക്കംRead More →

പ്ലാറ്റ്‌ഫോം നിരക്കുകള്‍ വര്‍ധിപ്പിച്ച് സൊമാറ്റോ

പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയ ശേഷം വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞിരുന്നു. പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിലെ ഒട്ടുമിക്ക ഹോട്ടലുകളും അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം നിജപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ആപ്പുകളെ ആശ്രയിച്ച് ഭക്ഷണം കഴിച്ചിരുന്ന പലരെയും പ്രതിസന്ധി വലിയതോതില്‍ ബാധിക്കുകയും ചെയ്തു. ഇപ്പോഴിതാ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓരോ ഓര്‍ഡറിനുമുള്ള പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഓരോ ഓര്‍ഡറിനും 14.90 രൂപയാണ് ഫീസ്. മുമ്പ് ഇത് ഏകദേശം 12.50Read More →

അനിൽ അംബാനിയെ സിബിഐ ചോദ്യം ചെയ്തു

ന്യൂ​​ഡ​​ൽ​​ഹി: 2929 കോ​​ടി രൂ​​പ​​യു​​ടെ ബാ​​ങ്ക് ത​​ട്ടി​​പ്പു​​കേ​​സി​​ൽ വ്യ​​വ​​സാ​​യി അ​​നി​​ൽ അം​​ബാ​​നി​​യെ സി​​ബി​​ഐ എ​​ട്ടു മ​​ണി​​ക്കൂ​​ർ ചോ​​ദ്യം​​ചെ​​യ്തു. ഇ​​ന്നു വീ​​ണ്ടും ഹാ​​ജ​​രാ​​കാ​​ൻ അ​​നി​​ൽ അം​​ബാ​​നി​​ക്ക് സി​​ബി​​ഐ നി​​ർ​​ദേ​​ശം ന​​ല്കി. സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ പ​​രാ​​തി​​യി​​ലാ​​ണ് സി​​ബി​​ഐ ന​​ട​​പ​​ടി. റി​​ല​​യ​​ൻ​​സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സി​​നെ​​തി​​രേ​​യാ​​ണ് കേ​​സെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.Read More →