സ്വർണവില അൽപം കുറഞ്ഞു
കോഴിക്കോട്: കുതിച്ചുയർന്ന സ്വർണവില ഇന്ന് അൽപം കുറഞ്ഞു. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരുപവന് 51,320 രൂപയായി. ഗ്രാമിന് 6415 രൂപയാണ് വില. എക്കാലത്തെയും ഉയർന്ന വിലയായിരുന്നു ഇന്നലെ. പവന് 51,680 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും. അന്താരാഷ്ട്ര സ്വർണ്ണവില ഈ നില തുടർന്നാൽ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ്Read More →




