ആദായനികുതിയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയേക്കും; ലക്ഷ്യം ഉപഭോഗവർധന
ന്യൂഡൽഹി: രാജ്യത്ത് ഉപഭോഗവർധന ലക്ഷ്യമിട്ട് ആദായനികുതിയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. ജൂലൈ അവസാനത്തോടെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റായതിനാൽ ചില ജനപ്രിയ പ്രഖ്യാപനങ്ങൾ ഇതിൽ ഇടംപിടിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദായ നികുതിയിലും സർക്കാർ മാറ്റങ്ങൾ കൊണ്ടു വരുമെന്നാണ് വാർത്തകൾ. പുതിയ നികുതി സ്കീമിലാവും മാറ്റങ്ങൾക്ക് സാധ്യത. ആദായ നികുതി ഇളവ് പരിധി മൂന്ന് ലക്ഷത്തിൽRead More →




