ബജാജ് ഓട്ടോയുടെ വില്‍പ്പനയില്‍ 11 ശതമാനം വളര്‍ച്ച

കയറ്റുമതി ഉള്‍പ്പെടെ മൊത്തം വാഹന മൊത്തവ്യാപാരത്തില്‍ 11 ശതമാനം വാര്‍ഷിക വളര്‍ച്ച ജൂലൈയില്‍ 3,54,169 യൂണിറ്റായി ബജാജ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു. പൂനെ ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാവ് 2023 ജൂലൈയില്‍ 3,19,747 ഇരുചക്ര വാഹനങ്ങളും വാണിജ്യ വാഹനങ്ങളുമാണ് വിറ്റഴിച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു. മൊത്തം ആഭ്യന്തര വില്‍പ്പന (വാണിജ്യ വാഹനങ്ങള്‍ ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 1,79,263 യൂണിറ്റുകളെ അപേക്ഷിച്ച് 18 ശതമാനം ഉയര്‍ന്ന് 2,10,997 യൂണിറ്റിലെത്തി.Read More →

മുന്നൂറോളം പ്രാദേശിക, സഹകരണ ബാങ്കുകളില്‍ സൈബര്‍ ആക്രമണം

അസോസിയേറ്റ് ടെക്നോളജി സേവന ദാതാക്കളായ സി-എഡ്ജ് ടെക്നോളജീസ് ലിമിറ്റഡിനെതിരായ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് 300 ഓളം ചെറിയ പ്രാദേശിക ബാങ്കുകളിലെ പേയ്‌മെന്റ് സംവിധാനങ്ങള്‍ താറുമാറായി. നിരവധി സഹകരണ ബാങ്കുകളെയും പ്രാദേശിക ഗ്രാമീണ ബാങ്കുകളെയും ഇത് ബാധിച്ചതായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണം രാജ്യത്തെ പേയ്മെന്റ് സിസ്റ്റം ഓവര്‍സിയറായ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ (എന്‍പിസിഐ) അതിവേഗ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചു. എന്‍പിസിഐ പ്രവര്‍ത്തിപ്പിക്കുന്ന റീട്ടെയില്‍ പേയ്മെന്റ്Read More →

ഹോണ്ട ഇന്ത്യ ജൂലൈയില്‍ 4,83,100 യൂണിറ്റുകള്‍ വിറ്റു

കൊച്ചി: വില്‍പനയില്‍ ഇരട്ട അക്ക വളര്‍ച്ച തുടരുന്ന ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) 2024 ജൂലൈയിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു. 4,83,100 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് പോയ മാസം കമ്പനി വിറ്റഴിച്ചത്. 43 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ആകെ വില്‍പനയില്‍ 4,39,118 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 43,982 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 60 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തരRead More →

വാഷിങ്ടൺ: പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനെ തുടർന്ന് കമ്പനിയിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്റൽ. 17,500 ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കുക. സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ പ്രതീക്ഷിച്ച വരുമാനം ഉണ്ടാവില്ലെന്നാണ് ഇന്റലിന്റെ വിലയിരുത്തൽ. ഇതുകൂടി പരിഗണിച്ചാണ് കമ്പനി കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നത്. മറ്റ് ചിപ് നിർമാതാക്കൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചിപ്പുകളുമായി മുന്നോട്ട് പോവുമ്പോഴും ഈ രീതിയിൽ വലിയ പുരോഗതി ഉണ്ടാക്കാൻ സാധിക്കാത്തത് ഇന്റലിന് തിരിച്ചടിയാവുന്നുണ്ടെന്ന് വിലയിരുത്തലുണ്ട്. ഓഹരി വിപണിയിലും കഴിഞ്ഞ ദിവസംRead More →

കരുതലായി കല്യാണ്‍ ജൂവലേഴ്സ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ

തൃശൂര്‍: വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ  ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമൻ അറിയിച്ചു. കേരളത്തിൽ നിന്നുള്ള ഒരു കമ്പനി എന്ന നിലയിൽ, അപ്രതീക്ഷിതമായുണ്ടായ ഈ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നമ്മുടെ സഹോദരങ്ങള്‍ കഷ്ടപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിങ് ഡയറക്‌ടർ  ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. വയനാട്ടിൽ നാശം വിതയ്ക്കുകയും നിരവധി ജീവനുകൾ അപഹരിക്കുകയും Read More →