സ്വർണം പവൻ വില 59,000ലേക്ക്
കൊച്ചി: റെക്കോഡുകൾ തിരുത്തി മുന്നേറുന്ന സ്വർണവില പുതിയ ഉയരത്തിലേക്ക്. പവൻവില 59,000നടുത്ത് എത്തിനിൽക്കുകയാണ്. ശനിയാഴ്ച ഗ്രാമിന് 65 രൂപ വർധിച്ച് 7360 രൂപയും പവന് 520 രൂപ വർധിച്ച് 58,880 രൂപയുമായി. ഗ്രാമിൽ 15 രൂപയുടെ കൂടി വർധനയുണ്ടായാൽ പവന് 59,000 രൂപയിലെത്തും. ഒക്ടോബറിൽ മാത്രം ഗ്രാമിന് 310 രൂപയും പവന് 2480 രൂപയുമാണ് വർധിച്ചത്. രണ്ടുദിവസം മുമ്പ് വിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് കുതിപ്പ് തുടരുകയാണ്. പുതിയRead More →



