സ്വർണവിലയിൽ വീണ്ടും വൻ വർധന
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ വർധന. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7360 രൂപയായി ഉയർന്നു. പവന്റെ വിലയിൽ 520 രൂപയുടെ വർധനയുണ്ടായി. 58,880 രൂപയായാണ് പവൻ വില വർധിച്ചത്. സ്പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഉയർന്നിരുന്നു. ഔൺസിന് 2,741.50 ഡോളറായാണ് ഉയർന്നത്. ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില റെക്കോഡിലേക്ക് എത്തിയിരുന്നു. ഔൺസിന് 2,758.37 ഡോളറായാണ് ഉയർന്നത്.Read More →




