ഉണർവിൽ നാളികേരം,റബർ വിപണികൾ
നാളികേര മേഖല വർഷാന്ത്യം വരെ മികവ് നിലനിർത്താനുള്ള സാധ്യതകൾക്ക് ശക്തിയേറുന്നു. പ്രതികൂല കാലാവസ്ഥയിൽ ദക്ഷിണേന്ത്യയിൽ ഉൽപാദനം പ്രതീക്ഷക്കൊത്തുയർന്നില്ലെന്ന കാർഷിക മേഖലയുടെ വിലയിരുത്തൽ കണക്കിലെടുത്താൽ പുതുവർഷം വരെ കൊപ്രയും പച്ചത്തേങ്ങയും നേട്ടത്തിൽ തന്നെ നീങ്ങാം. പാചകയെണ്ണകൾ ദീപാവലി വേളയിൽ കൈവരിച്ച ഉണർവിൽ നീങ്ങുന്നതും വെളിച്ചെണ്ണ വിപണിയുടെ അടിത്തറ ശക്തമാക്കുന്നു. സൂര്യകാന്തി, സോയാ, പാം ഓയിൽ ഇറക്കുമതി തീരുവ വർധിപ്പിച്ചതും വെളിച്ചെണ്ണയുടെ തിരിച്ചുവരവിന് അവസരമൊരുക്കി. ഓണവേളയിൽ കൊപ്ര സംഭരണത്തിന് ഉത്സാഹം കാണിക്കാതെ സ്‌റ്റോക്കുള്ളRead More →
