രൂപയുടെ മൂല്യത്തിൽ റെക്കോട് ഇടിവ്

ന്യൂഡല്‍ഹി: ഡോളറിനെതിരെ വീണ്ടും രൂപയുടെ മൂല്യം കുറഞ്ഞു. ഇന്ന് മൂല്യത്തിൽ ഒരു പൈസയാണ് കുറഞ്ഞത്. ഇതോടെ 84 രൂപ 38 എന്ന റെക്കോര്‍ഡ് ഇടിവാണ് രൂപയിലുണ്ടായിരിക്കുന്നത്. ഒരു ഡോളര്‍ വാങ്ങാന്‍ 84 രൂപ 38 പൈസ നൽകണം. ഡോളറിന്റെ മൂല്യം കൂടുന്നത് രൂപയുടെ മൂല്യം ഇനിയും കുറയാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വെള്ളിയാഴ്ച അഞ്ചുപൈസ കുറഞ്ഞതോടെ 84.37 എന്ന സര്‍വ്വകാല റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിച്ചത്.Read More →

യൂറോപ്പിലേക്ക് ഏറ്റവുമധികം പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ

ന്യൂഡൽഹി: യൂറോപ്പിലേക്ക് ഏറ്റവുമധികം പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. എന്നാൽ, ഇതുവഴി ഏറ്റവുമധികം സന്തോഷിക്കുന്നതാകട്ടെ യൂറോപ്യൻ യൂണിയന്റെ ഉപരോധം നേരിടുന്ന റഷ്യയും. 2024 ജനുവരി-സെപ്റ്റംബർ കാലയളവിൽ ഡീസൽ ഉൾപ്പെടെ യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ പെട്രോളിയം ഉൽപന്ന കയറ്റുമതി വർധന 58 ശതമാനമാണ്. ഇതിൽ മുന്തിയപങ്കും ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയ ക്രൂഡ് ഓയിൽ മൂല്യവർധന വരുത്തി കയറ്റുമതി ചെയ്യുന്നതാണ് എന്നതാണ് കൗതുകം. റഷ്യ യുക്രെയ്നിനെRead More →

അ​ടി​മാ​ലി: പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​നം, കോ​ഴി, ഗ്യാ​സ് തു​ട​ങ്ങി എ​ല്ലാ നി​ത്യോ​പ​യോ​ഗ വ​സ്​​തു​ക്ക​ൾ​ക്കും വി​ല വ​ർ​ധി​ച്ച​തോ​ടെ ഹോ​ട്ട​ല്‍ വ്യ​വ​സാ​യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ല്‍. ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ വി​ള​മ്പി കൈ ​പൊ​ള്ളു​ക​യാ​ണ്. സ​വാ​ള​യു​ടെ വി​ല​കൂ​ടി ഉ​യ​ര്‍ന്ന​തോ​ടെ പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​യി. വി​ല വ​ർ​ധ​ന രൂ​ക്ഷ​മാ​​യ​തോ​ടെ ഹോ​ട്ട​ലു​ക​ളി​ല്‍നി​ന്ന് ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി തു​ട​ങ്ങി. 135 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് ഞാ​യ​റാ​ഴ്ച കോ​ഴി​യു​ടെ വി​ല. തൂ​വ​ല്‍ ക​ള​ഞ്ഞ് കോ​ഴി ഇ​റ​ച്ചി മാ​ത്ര​മാ​ണെ​ങ്കി​ല്‍ 220 മു​ത​ല്‍ 240 രൂ​പ വ​രെ ന​ല്‍ക​ണം.Read More →

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7220 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 440 രൂപയുടെ കുറവുണ്ടായി. അതേസമയം ഇന്ത്യൻ രൂപക്ക് ഇന്ന് റെക്കോഡ് തകർച്ചയുണ്ടായി. വലിയ നഷ്ടത്തോടെയാണ് രൂപ തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത്. ഡോണാൾഡ് ട്രംപിന്റെ ജയമാണ് രൂപക്ക് തിരിച്ചടിയാവുന്നത്. ട്രംപിന്റെ ജയം മൂലം ഏഷ്യൻ കറൻസികൾ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്. രൂപയെ പിന്തുണക്കാൻ റിസർവ്Read More →

മുംബൈ: ഇന്ത്യൻ രൂപക്ക് വീണ്ടും റെക്കോഡ് തകർച്ച. വലിയ നഷ്ടത്തോടെയാണ് രൂപ തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത്. ഡോണാൾഡ് ട്രംപിന്റെ ജയമാണ് രൂപക്ക് തിരിച്ചടിയാവുന്നത്. ട്രംപിന്റെ ജയം മൂലം ഏഷ്യൻ കറൻസികൾ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്. രൂപയെ പിന്തുണക്കാൻ റിസർവ് ബാങ്ക് തയാറാവണമെന്നും സാമ്പത്തിക വിദഗ്ധർ ആവശ്യപ്പെടുന്നത്. 84.38ലാണ് രൂപയുടെ വ്യാപാരം ഇന്ന് ആരംഭിച്ചത്. വെള്ളിയാഴ്ച 84.37ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ കറൻസികളിൽ തായ്‍ലാൻഡിന്റെ ബാത്ത് 0.5 ശതമാനം നഷ്ടംRead More →