രാജ്യത്തിന് മാതൃകയായി കൊച്ചി വാട്ടർമെട്രോ; ഒന്നരവർഷത്തിനിടെ 30ലക്ഷം യാത്രക്കാർ
കൊച്ചി: കേരളത്തിന്റെ വാട്ടർമെട്രോ കുതിക്കുകയാണ്. സർവീസ് ആരംഭിച്ച് ഒന്നര വർഷത്തിനകം കൊച്ചി വാട്ടർമെട്രോയില്‍ 30 ലക്ഷത്തിലേറെ പേരാണ് യാത്ര ചെയ്തത്. രാജ്യത്തെ ആദ്യത്തെ വാട്ടർമെട്രോയുടെ ഖ്യാതി കേരളവും കടന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിയിട്ടുണ്ട്. കൊച്ചിയുടെ മാതൃകയില്‍ വാട്ടർമെട്രോ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍. അഹമ്മദാബാദിലും സൂറത്തിലും വാട്ടർമെട്രോയുടെ സാധ്യതകളാണ് പരിശോധിക്കുന്നത്. കൊച്ചിയില്‍നിന്നുള്ള വാട്ടർമെട്രോ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവർ റിപ്പോർട്ട് നല്‍കും. ഇതിനുപുറമേ മറ്റുRead More →




