യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദിഷ്ട സ്റ്റീല്‍ താരിഫ് വര്‍ദ്ധനവിനെതിരെ ഇന്ത്യന്‍ വ്യാപാരികള്‍

മുംബൈ: സ്റ്റീലിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാനും താരിഫ് ഇല്ലാതെ ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന സ്റ്റീലിന്റെ അളവ് കുറയ്ക്കാനുമുള്ള യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശത്തിനെതിരെ ഇന്ത്യന്‍ വ്യവസായികള്‍. നിര്‍ദ്ദേശം നടപ്പിലാക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അവര്‍ ഇന്ത്യന്‍ സര്‍ക്കാറിനോടഭ്യര്‍ത്ഥിച്ചു. 2025 ഒക്ടോബര്‍ 7 നാണ് യൂറോപ്യന്‍ കമ്മീഷന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. താരിഫ് നല്‍കാതെ ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന സ്റ്റീലിന്റെ വാര്‍ഷിക ക്വാട്ട 18.3 ദശലക്ഷം ടണ്ണായി കുറയ്ക്കാനും പരിധിയില്‍ കൂടുതലുള്ള സ്റ്റീലിന്Read More →

35440 കോടി രൂപയുടെ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി 35440 കോടി രൂപയുടെ രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ ജന്മവാര്‍ഷിക ദിന പരിപാടിയിലായിരുന്നു പ്രഖ്യാപനം. ‘പയര്‍ വര്‍ഗ്ഗങ്ങളുടെ ആത്മനിര്‍ ദൗത്യം’ എന്ന ആദ്യ പദ്ധതി 11440 കോടി രൂപയുടേതാണ്. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ പയറുത്പാദനം 40 ശതമാനം വളര്‍ത്തുക ലക്ഷ്യമിട്ടുള്ള പദ്ധതി സ്വയംപര്യാപ്തമാകാനും ഇറക്കുമതി കുറയ്ക്കാനും ലക്ഷ്യമിടുന്ന ആത്മനിര്‍ഭര്‍ ദൗത്യത്തിന്റെ ഭാഗമാണ്. ഉത്പാദന ലക്ഷ്യം കൈവരിക്കുന്നതിനായിRead More →

ചെന്നൈ പ്ലാന്റ്: ഫോര്‍ഡ് പിന്‍മാറുന്നതായി റിപ്പോര്‍ട്ട്‌

ചെന്നൈ: മറൈമലൈ നഗറിലെ തങ്ങളുടെ നിര്‍മ്മാണ പ്ലാന്റ് തുറക്കാനുള്ള  തീരുമാനം ഫോര്‍ഡ് മോട്ടോര്‍ കമ്പനി പിന്‍വലിച്ചേയ്ക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവയുടെ പശ്ചാത്തലത്തിലാണിത്. വാഹനങ്ങളും ഘടകങ്ങളും കയറ്റുമതി ചെയ്യുന്നത് ഫോര്‍ഡിന്റെ പ്രധാന വരുമാനമായിരുന്നു. മാറിയ പരിതസ്ഥിതിയില്‍ പ്ലാന്റ് സാമ്പത്തികമായി ലാഭകരമാകില്ല. കയറ്റുമതി അധിഷ്ഠിതമായി ചെന്നൈ പ്ലാന്റ് ഉപയോഗിക്കാനായിരുന്നു ഫോര്‍ഡ് പദ്ധതിയിട്ടിയിരുന്നത്.  താരിഫ് മൂലമുണ്ടാകുന്ന വര്‍ദ്ധിച്ച ചെലവുകള്‍ കാരണം, ആ തന്ത്രം ഇനി ഫലവത്താകില്ല. അതുകൊണ്ടുതന്നെ പ്ലാന്റ് പുനര്‍നിര്‍മ്മാണ പദ്ധതിയില്‍Read More →

അമേരിക്കയ്ക്ക് മേല്‍ ഇന്ത്യയുടെ വ്യാപാര ആശ്രിതത്വം വര്‍ദ്ധിക്കുന്നു: യുഎന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ അമേരിക്കയിലുള്ള ഇന്ത്യ വ്യാപാര ആശ്രിതത്വം 0.6% വര്‍ദ്ധിച്ചു, ഐക്യരാഷ്ട്രസഭയുടെ വ്യാപാര വികസന സമ്മേളനം (UNCTAD)  പുറത്തിറക്കിയ ഗ്ലോബല്‍ ട്രേഡ് ഔട്ട്ലുക്ക് പറയുന്നു. റഷ്യയിലുള്ള ആശ്രിതത്വം ഈ കാലയളവില്‍ 0.7 ശതമാനമാണ് വര്‍ദ്ധിച്ചത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ പ്രതികൂല വ്യാപാര നയങ്ങള്‍, ആഗോള ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയ്ക്കിടയിലും ആഗോള വ്യാപാരം സ്ഥിരത പുലര്‍ത്തി. ഇന്ത്യയുള്‍പ്പടെയുള്ള വികസ്വര രാജ്യങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തില്‍ ഇടപെടുന്നത് തുടരുന്നു. 2025 ന്റെRead More →

ഇന്ത്യന്‍ ഉത്പാദനമേഖല ശക്തമായ വളര്‍ച്ച നിലനിര്‍ത്തും-എഫ്‌ഐസിസിഐ

മുംബൈ: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (FICCI) നടത്തിയ ഏറ്റവും പുതിയ ത്രൈമാസ സര്‍വേ പ്രകാരം, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഉല്‍പ്പാദന മേഖല വളര്‍ച്ച നിലനിര്‍ത്തും. ഓട്ടോമോട്ടീവ്, മൂലധന വസ്തുക്കള്‍, രാസവസ്തുക്കള്‍, ഇലക്ട്രോണിക്‌സ്, മെഷീന്‍ ടൂളുകള്‍, ലോഹങ്ങള്‍, തുണിത്തരങ്ങള്‍, മറ്റ് ഉല്‍പ്പാദനം എന്നീ എട്ട് പ്രധാന വ്യവസായങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ.2025 രണ്ടാം പാദ ഉല്‍പ്പാദന നിലവാരം, നിക്ഷേപ പദ്ധതികള്‍, കയറ്റുമതി പ്രതീക്ഷകള്‍, തൊഴില്‍Read More →