ടാറ്റ കാപിറ്റല്‍ ഓഹരിയ്ക്ക് നിറം മങ്ങിയ അരങ്ങേറ്റം

മുംബൈ: ടാറ്റ കാപിറ്റല്‍ ഓഹരി തിങ്കളാഴ്ച 1.2 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിലും എന്‍എസ്ഇയിലും 330 രൂപയിലാണ് ഓഹരികള്‍ എത്തിയത്. 326 രൂപയാണ് ഇഷ്യുവില. കമ്പനിയുടെ 15512 കോടി രൂപ ഐപിഒ 1.38 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ആങ്കര്‍ നിക്ഷേപകര്‍ ഒരു മടങ്ങും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് (ക്യുഐബി) 0.86 മടങ്ങും സ്ഥാപനേതര നിക്ഷേപകര്‍ 0.76 മടങ്ങും ചെറുകിട നിക്ഷേപകര്‍ 0.68 മടങ്ങും അധികം സബ്‌സ്‌ക്രൈബ് ചെയ്തു.Read More →

നിഫ്റ്റി 25250 ന് താഴെ, 174 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച ഇടിഞ്ഞു. സെന്‍സെക്‌സ് 173.77 പോയിന്റ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 832927.05 ലെവലിലും നിഫ്റ്റി 58 പോയിന്റ് അഥവാ 0.23 ശതമാനം ഇടിഞ്ഞ് 25227.35 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1619 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2478 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 154 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, വിപ്രോ,നെസ്ലെ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് കനത്ത നഷ്ടം നേരിട്ടത്. ഭാരതി എയര്‍ടെല്‍,ബജാജ് ഓട്ടോ,Read More →

ഇന്ത്യ യുഎസ്-വ്യാപാര ഉടമ്പടി: ഇന്ത്യന്‍ പ്രതിനിധികള്‍ അടുത്തയാഴ്ച യുഎസ് സന്ദര്‍ശിക്കും

മുംബൈ: വ്യാപാര ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദര്‍ശിക്കും. ശരത്ക്കാലം അവസാനത്തോടെ ഉടമ്പടി അന്തിമമാക്കാനാണ് ഇരുരാജ്യങ്ങളുടേയും ശ്രമം. ഇന്ത്യന്‍ സംഘത്തെ വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്വാലും യുഎസ് സംഘത്തെ അംബാസിഡര്‍ കാതറിന്‍ തായും നയിക്കുന്നു. ഘട്ടംഘട്ടമായി കരാര്‍ നടപ്പാക്കുകകയാണ് ലക്ഷ്യം. തീരുവ കുറയ്ക്കല്‍, കാര്‍ഷിക, വ്യാവസായി വിപണിയുടെ തുറന്നുകൊടുക്കല്‍, ഡിജിറ്റല്‍ സഹകരണം എന്നിവ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. അടുത്തമാസത്തോടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.തൊഴില്‍ മാനദണ്ഡങ്ങള്‍, പരിസ്ഥിതിRead More →

ഇന്ത്യ-ഇയു എഫ്ടിഎ: 14-ാം റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബ്രസ്സല്‍സ്: ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ (ഇയു), സ്വന്തന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) പതിനാലാം റൗണ്ട് ചര്‍ച്ചകള്‍ അവസാനിച്ചു. അവസാന സെഷനില്‍ ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാളും ഇയു കമ്മീഷന്‍ ട്രേഡ് ഡയറക്ടര്‍ ജനറല്‍ സബിന്‍ വെയാന്റും പങ്കുകൊണ്ടു. ഡിസംബറോടെ കരാര്‍ അന്തിമമാക്കാനാണ് ഇരു കക്ഷികളുടേയും ശ്രമം. തീരുവ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക, ഇന്ത്യന്‍, യൂറോപ്യന്‍ ബിസിനസുകള്‍ക്ക് വിപണി പ്രവേശനം സാധ്യമാക്കുക എന്നിവയാണ് സ്വതന്ത്ര വ്യാപാര കരാര്‍ ലക്ഷ്യമിടുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയുംRead More →

ആര്‍ബിഐ പരിഷ്‌ക്കരണങ്ങളില്‍ സമ്മിശ്ര പ്രതികരണവുമായി വിദഗ്ധര്‍

കൊച്ചി:ഒക്ടോബര്‍ ആദ്യ വാരത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കിംഗ് നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്, ബാങ്കുകള്‍ക്ക് ഇപ്പോള്‍ ഏറ്റെടുക്കലുകള്‍ക്ക് ധനസഹായം നല്‍കാം എന്നതാണ്. ഇന്ത്യയ്ക്കുള്ളില്‍ ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഫണ്ടുകള്‍ ഉപയോഗിക്കാവൂ എന്ന് കേന്ദ്രബാങ്ക് നേരത്തെ ശഠിച്ചിരുന്നു.ആസ്തികള്‍ വാങ്ങാനുള്ള ധനസഹായം നിരോധിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് കമ്പനികള്‍ വലിയ പ്രതിസന്ധികളാണ് നേരിട്ടത്. ഉദാഹരണത്തിന്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാങ്ങുന്നതിന് ടാറ്റ മോട്ടോഴ്സിന് മൗറീഷ്യസ് വഴിRead More →