ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ജോയ് ആലുക്കാസിൽ ഗോള്‍ഡ് ഗിവ് എവേ ഓഫർ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഉപഭോക്താക്കള്‍ക്ക് 25 കിലോ സ്വര്‍ണം നേടാനുള്ള അവസരമാണ് ജോയ് ആലുക്കാസ് ഒരുക്കിയിരിക്കുന്നത്.
‘വിൻ 25 കെ.ജി ഓഫ് ഗോൾഡ്, 300 വിന്നേഴ്സ്’ എന്ന ബാനറില്‍ ഒരുക്കിയ പ്രമോഷനിലൂടെ ദുബൈയിലെ ഏതെങ്കിലും ഷോറൂമുകളില്‍നിന്ന് 500 ദിര്‍ഹം വിലയുള്ള ആഭരണങ്ങള്‍ വാങ്ങിയാൽ ഒരു സുവർണ യാത്രക്ക് അവസരം ലഭിക്കും.
ഡിസംബര്‍ എട്ടു മുതല്‍ 2024 ജനുവരി 14 വരെയാണ് ഓഫർ. ഈ ഓഫറിൽ പങ്കെടുക്കുന്നവര്‍ക്ക് റാഫിള്‍ നറുക്കെടുപ്പിലൂടെ 25 കിലോ വരെ സ്വര്‍ണം നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വജ്രം, പേള്‍, രത്നാഭരണങ്ങള്‍ എന്നിവയുടെ ഓരോ പര്‍ച്ചേസിലും ഉപഭോക്താക്കള്‍ക്ക് രണ്ട് റാഫിള്‍ കൂപ്പണുകള്‍ ലഭിക്കും.
ദിവസേനയുള്ള നറുക്കെടുപ്പും സംഘടിപ്പിച്ചിട്ടുണ്ട്. നാലു വിജയികൾക്കായി എല്ലാ ദിവസവും ഒരു കിലോ സ്വര്‍ണം നല്‍കും. ഇതനുസരിച്ച് ഓരോരുത്തര്‍ക്കും കാൽ കിലോ സ്വർണം ലഭിക്കും. മെഗാ റാഫിളില്‍ 20 ഭാഗ്യശാലികൾക്ക് അഞ്ചു കിലോ സ്വർണം ലഭിക്കും. ഇതുവഴി ഓരോരുത്തര്‍ക്കും കാൽ കിലോ സ്വര്‍ണം നേടാന്‍ സാധിക്കും.