എ.ബി.സി കാർഗോ ‘സെൻഡ് ൻ ഡ്രൈവ് സീസൺ ടു’ ഒന്നാംഘട്ട നറുക്കെടുപ്പ് പൂർത്തിയായി

എ.ബി.സി കാർഗോ ‘സെൻഡ് ൻ ഡ്രൈവ് സീസൺ ടു’ ഒന്നാംഘട്ട നറുക്കെടുപ്പ് പൂർത്തിയായി

Spread the News

റിയാദ്: എ.ബി.സി കാർഗോ ‘സെൻഡ് ൻ ഡ്രൈവ് സീസൺ ടു’ ഒന്നാംഘട്ട നറുക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ ദിവസം ബത്ത ഫറസ്ദഖ് സ്ട്രീറ്റിലെ എ.ബി.സി കാർഗോ കോർപറേറ്റ് ഓഫിസിൽ ആയിരക്കണക്കിനാളുകളെ സാക്ഷിയാക്കിയാണ് നറുക്കെടുപ്പ് നടന്നത്. എ.ബി.സി കാർഗോ ഡയറക്ടർ സലിം പുതിയോട്ടിൽ, ജനറൽ മാനേജർ മുഹമ്മദ് സാലിഹ്, ഇകണോമിക് അഡ്വൈസർ തുർക്കി അൽ സോബാഗി എന്നിവരും മുഹമ്മദ് സുലൈമാൻ അൽ റുമൈഖാനി, അബ്ദുല്ല അൽ ഖഹ്താനി, ബഷീർ പാരഗൺ തുടങ്ങിയ വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.

ഒന്നാം സമ്മാനമായ രണ്ട് ടൊയോട്ട കൊറോള കാറുകൾക്ക് മനിരുൾ ഷെയ്ക്ക്, മുഹമ്മദ് അനനട്ട് എന്നിവർ അർഹരായി. രണ്ടാം സമ്മാനമായ 250 സ്വർണ നാണയങ്ങളും മറ്റ് സമ്മാനങ്ങളും നിരവധി ഭാഗ്യശാലികൾക്ക് ലഭിച്ചു. മാനവിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ എന്നും എ.ബി.സി കാർഗോക്ക് സന്തോഷമേയുള്ളൂവെന്നും ‘സെൻഡ് ൻ ഡ്രൈവ് സീസൺ ടു’ പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ചെയർമാൻ ഡോ. ഷെരീഫ് അബ്ദുൽ ഖാദർ പറഞ്ഞു.

‘സെൻഡ് ൻ ഡ്രൈവ് സീസൺ ടു’ രണ്ടാംഘട്ട നറുക്കെടുപ്പ് ജൂലൈ 17ന് നടക്കും. രണ്ടാം ഘട്ടത്തിൽ ഒരു ടൊയോട്ട കൊറോള കാറും 250 സ്വർണനാണയങ്ങളും 500 പേർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. പ്രമുഖ കാർഗോ കമ്പനിയായ എ.ബി.സിയുടെ സൗദിയിലെ ബ്രാഞ്ചുകളിൽ മാത്രമാണ് ‘സെൻഡ് ൻ ഡ്രൈവ്’ പ്രൊമോഷൻ ലഭ്യമാവുക. മൂന്ന് ടൊയോട്ട കൊറോള കാറുകളും 500 സ്വർണനാണയങ്ങളും ആയിരത്തിലധികം മറ്റു സമ്മാനങ്ങളും പ്രഖ്യാപിച്ചു കൊണ്ടാണ് എ.ബി.സി കാർഗോ ‘സെൻഡ് ൻ ഡ്രൈവ് സീസൺ ടു’ വിന് തുടക്കം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *