2021 സിബിആര്‍ 650 ആര്‍, സിബി 650 ആര്‍ എന്നിവ പുറത്തിറക്കി  ഹോണ്ട

2021 സിബിആര്‍ 650 ആര്‍, സിബി 650 ആര്‍ എന്നിവ പുറത്തിറക്കി ഹോണ്ട

Spread the News

കൊച്ചി:  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതിയ 2021 സിബിആര്‍ 650 ആര്‍, സിബി 650  എന്നിവ പുറത്തിറക്കി. സികെഡി  ( കംപ്ലീറ്റിലി നോക്ക്ഡ് ഡൗണ്‍)  രീതിയിലാണ്  ഇത് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുക.
കാന്‍ഡി ക്രോമോസ്പിയര്‍ റെഡ്, മാറ്റെ ഗണ്‍പൗഡര്‍ ബ്ലാക് മെറ്റലിക് എന്നീ നിറങ്ങളില്‍ സിബി 650 ആര്‍ ലഭിക്കുമ്പോള്‍  2021 സിബിആര്‍ 650 ആര്‍ ഗ്രാന്റ് പ്രിക്‌സ് റെഡ്, മാറ്റെ ഗണ്‍പൗഡര്‍ ബ്ലാക് മെറ്റലിക്  നിറങ്ങളില്‍ ലഭിക്കും.  ഹരിയാനയിലെ എക്‌സ്‌ഷോറൂം വില 2021 സിബിആര്‍ 650 ആറിന്  യഥാക്രമം 8.88 ലക്ഷം രൂപയും സിബി 650 ആറിന് 8.67 ലക്ഷം രൂപയും വീതമാണ്. കൊച്ചി ഉള്‍പ്പെടെ  ബിഗ് വിംഗ് ടോപ്‌ലൈന്‍ ( ഹരിയാന) മുംബൈ, ബംഗളരൂ, ഇന്‍ഡോര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞതും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതുമായ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ്  2021 സിബിആര്‍ 650 ആറിന്റെ പ്രത്യേകത.  മെച്ചപ്പെട്ട യാത്രാസുഖത്തിനൊപ്പം ഇതിന്റെ ഉപയോഗക്ഷമതയും പ്രായോഗികതയും  മെച്ചപ്പെട്ടുത്തിയിട്ടുണ്ട്.

തങ്ങളുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് 2021 സിബിആര്‍ 650 ആര്‍, സിബി 650 ആര്‍ എന്നിവയെ കൂട്ടിച്ചേര്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന്  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്‌സുഷി ഓഗറ്റ പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *