ഹൈലൈറ്റ് മാളിന്റെ വാർഷികത്താടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക്  തുടക്കമായി

ഹൈലൈറ്റ് മാളിന്റെ വാർഷികത്താടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി

Spread the News

Sreejith Sreedharan

വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഹൈലൈറ്റ് മാളിൽ കൊച്ചി മുസിരിസ് ബിനാലെക്ക്സമാനമായി, മലബാറിലെ കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ ജനങ്ങൾക്ക്പരിചയപ്പെടുത്താനും പ്രോത്സാഹനങ്ങളേകാനും ഒരു വേദി ഒരുക്കുന്നു. കൂടാതെ പ്രമുഖഗായകരായ റാസാ ബീഗം, മെഹ്ഫിൽ ഇ സമാ, ശ്രീനാഥ്, നിമിഷ തുടങ്ങിയവരുടെ സംഗീതസായാഹ്നങ്ങൾ, വളർത്തു മൃഗങ്ങളുടെ പ്രദർശനം , വിന്റേജ് കാർ എക്സ്പോ , അന്തർദേശീയതലത്തിലുളള ഫാഷൻ വീക്ക് എന്നിവയും ഉണ്ടാകും. ഏപ്രിൽ മാസമുടനീളം മാളിലെ എല്ലാ ഷോപ്പുകളിലും പ്രത്യേക കിഴിവുകളും അവിശ്വസനീയമായ ഓഫറുകളും ഉണ്ടാകും.കോവിഡിന് ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളിലായി 50ൽ പരം പുതിയ ഔട്‍ലെറ്റുകൾ മാളിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു.

മലബാറിലെ ജനങ്ങളുടെ ജീവിത രീതി തന്നെ മാറ്റി മറിച്ച ഹൈലൈറ്റ് മാൾ ഒട്ടനവധി ദേശീയ അന്തർദേശിയ ബ്രാൻഡുകൾ കേരളത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. ഷോപ്പേർസ് സ്റ്റോപ്പ്, ലൈഫ് സ്റ്റൈൽ, ഹോം സെന്റർ, ടോമി ഹിസ്ഫിഗർ, സികെ, നെറ്റോ ഹൈപ്പർമാർക്കറ്റ്, ബൗൺസ് ടാംപാലിൻ പാർക്ക്, നോ ഫാന്റസി, തുടങ്ങി നിരവധി ഔട്ട്ലറ്റുകൾ ഇന്ന് മലബാറുകാർക്ക് പ്രിയപ്പെട്ടവയാണ്. ഹൈലൈറ്റ് ഗ്രൂപ്പ് ഹൈലൈറ്റ് സിറ്റിയിലെ അപ്പാർട്ട്മെന്റ് ടവറുകൾ, അതിവിപുലമായ ഫാമിലി ക്ലബ്, കേരളത്തിലെ ചെറിയ ടൗണുകളിൽ നൂതനരിതിയിലുള്ള ചെറിയ മാളുകൾ എന്നീ പ്രോജക്ടുകളുടെ നിർമാണപ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്

Leave a Reply

Your email address will not be published. Required fields are marked *