പേടിഎം ബാങ്ക്: നടപടിയിലേക്ക് നയിച്ചത് സംശയാസ്പദ ഇടപാടുകൾ
February 4, 2024 ന്യൂഡൽഹി: പേടിഎമ്മിനെതിരായ നടപടിക്ക് റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചത് കോടിക്കണക്കിന് രൂപയുടെ സംശയാസ്പദ ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കൽ ആശങ്കകളും. പേടിഎം വാലറ്റും അവരുടെ ബാങ്കിങ് വിഭാഗമായ പേയ്മന്റ്സ് ബാങ്കും തമ്മിലുള്ള ഇടപാടുകൾ സംശയാസ്പദമാണെന്നാണ് റിസർവ് ബാങ്ക് കണ്ടെത്തിയിരിക്കുന്നത്.
ഫെബ്രുവരി 29നുശേഷം നിക്ഷേപം സ്വീകരിക്കൽ, ക്രെഡിറ്റ് ഇടപാടുകൾ ഉൾപ്പെടെയുള്ളവ നിർത്തിവെക്കണമെന്നാണ് പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനോട് (പി.പി.ബി.എൽ) റിസർവ് ബാങ്ക് ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ ഫാസ്ടാഗുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, കാർഡുകൾ എന്നിവ ടോപ്-അപ് ചെയ്യൽ തുടങ്ങിയ സേവനങ്ങളും നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, 29 വരെ ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപങ്ങൾ ഉപയോഗിക്കാനും വാലറ്റിലെ പണം ഉപയോഗിച്ച് സേവനങ്ങൾക്ക് പണമടക്കാനും കഴിയും. അതിനുശേഷം വാലറ്റ് ടോപ് അപ് തടസ്സപ്പെടും.
പി.പി.ബി.എല്ലിന് ലക്ഷക്കണക്കിന് നോൺ-കെ.വൈ.സി അക്കൗണ്ടുകൾ ഉണ്ട്. ഒറ്റ പാൻ ഉപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകൾ തുറന്ന ആയിരക്കണക്കിന് സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പേടിഎം വഴി നടന്ന പരിധിക്കപ്പുറമുള്ള കോടികളുടെ ഇടപാടുകളും കള്ളപ്പണ ഇടപാടിന്റെ സംശയനിഴലിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
പേടിഎം പേയ്മെന്റ് ബാങ്കിന് ഏകദേശം 35 കോടി ഇ-വാലറ്റുകളാണ് ഉള്ളത്. ഇതിൽ 31 കോടിയും പ്രവർത്തനരഹിതമാണ്. നാലു കോടി മാത്രമേ ബാലൻസില്ലാതെയോ ചെറിയ ബാലൻസോടുകൂടിയോ പ്രവർത്തിക്കുകയുള്ളൂ.
ഇത്രയധികം പ്രവർത്തന രഹിതമായ അക്കൗണ്ടുകളുടെ സാന്നിധ്യം കള്ളപ്പണ ഇടപാട് സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
2021ൽ കെ.വൈ.സിയിൽ ഉൾപ്പെടെയുള്ള ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇവ പരിഹരിക്കാൻ വിജയ് ശേഖർ ശർമയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. സമർപ്പിച്ചവയാകട്ടെ അപൂർണവും തെറ്റുമായിരുന്നു. തുടർന്ന് 2022 മാർച്ചിൽ ബാങ്കിനുമേൽ റിസർവ് ബാങ്ക് മേൽനോട്ട നിയന്ത്രണം ഏർപ്പെടുത്തുകയും ഓഡിറ്റ് നടത്താൻ ബാഹ്യ സഥാപനത്തെ നിയോഗിക്കുകയും ചെയ്തു. ഡിജിറ്റൽ തട്ടിപ്പുകൾ നടത്താൻ ഉപയോഗിച്ചതിനാൽ വിവിധ അന്വേഷണ ഏജൻസികൾ നിരവധി അക്കൗണ്ടുകളും വാലറ്റുകളും മരവിപ്പിച്ച കേസുകളുമുണ്ടായിട്ടുണ്ട്.
2022 സെപ്റ്റംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പി.പി.ബി.എല്ലിന്റെയും മാതൃ സ്ഥാപ