യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല

യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല

Spread the News

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയതിൽ ആശങ്ക നിലനിൽക്കുന്നതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഉപഭോക്താവ് ഒരു രൂപ പോലും അടയ്‌ക്കേണ്ടതില്ലെന്നും നികുതിയോ സീസോ അല്ല ഈ തുക എന്നും നിർമല സീതാരാമൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഒരു ആശങ്കയ്ക്കും അർത്ഥമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

2000 രൂപയ്ക്ക് കീഴിലുള്ള ഇടപാടുകൾക്ക് ഒരിക്കലും എംഡിആർ ഏർപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ സംവിധാനത്തെ മെച്ചപ്പെടുത്താനും മികച്ച സേവനം ഉറപ്പാക്കാനുമാണ് ഈ തുക. ഇത് ഒരു നികുതിയോ സെസ്സോ അല്ല എന്നും ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് നിക്ഷേപിക്കാൻ സാധിക്കില്ല എന്നും ധനമന്ത്രി പറഞ്ഞു.

സർക്കാരിനെ വിമർശിക്കാനായി പ്രതിപക്ഷം ഇപ്പോൾ നടത്തുന്നത് വ്യാജപ്രചാരണമാണ്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ നീക്കമെന്നും അവർ ജാഗരൂകരായിരിക്കണമെന്നും നിർമല സീതാരാമൻ പറഞ്ഞു.

യുപിഐ ഫീസിൽ ആശങ്കയുടെ ഗിഗ് തൊഴിലാളികളും രംഗത്തുവന്നിരുന്നു. തങ്ങളുടെ വരുമാനത്തിൽ നിന്ന് എംഡിആർ ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ഗിഗ് തൊഴിലാളികളുടെ കൂട്ടായ്മ കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും ദേശീയ പേയ്‌മെന്റ് കോർപ്പറേഷനോടും ആവശ്യപ്പെട്ടത്.

യുപിഐ ഫീസിൽ രാജ്യമൊട്ടാകെ ആശങ്ക നിലനിൽക്കെയാണ് ഗിഗ് തൊഴിലാളികളുടെ ഈ നീക്കം.

എംഡിആർ തുക ക്യാബ്, ഓട്ടോ ഡ്രൈവർമാർ, ഡെലിവറി തൊഴിലാളികൾ തുടങ്ങിയ ഗിഗ് തൊഴിലാളികളിൽ നിന്ന് ഈടാക്കരുത് എന്നും ചെലവുകൾ തങ്ങൾക്ക് കൈമാറരുത് എന്നുമാണ് ആവശ്യം.

എംഡിആറിന്റെ ഫലമായി തൊഴിലാളികൾക്ക് വരുമാനത്തിൽ കുറവ് വരാൻ പാടില്ല. ഇൻസെന്റീവുകളിലും സെറ്റിൽമെന്റ് ചാർജുകളിലും അധിക പ്ലാറ്റ്‌ഫോം ഫീസ്, ഹിഡൻ കമ്മീഷൻ എന്നിവയിലും കുറവ് വരാൻ പാടില്ല എന്നും ഗിഗ് തൊഴിലാളികൾ പറഞ്ഞു.

ആരാണ് അധിക തുക നൽകേണ്ടത്, തൊഴിലാളികൾക്ക് വരുമാനത്തിൽ കുറവുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വേണമെന്നും ഗിഗ് തൊഴിലാളികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *