ജാഗ്വർ ലാൻഡ് റോവർ യുകെയിൽ 4000 തൊഴിലാളികളെ ഒഴിവാക്കുന്നു

ജാഗ്വർ ലാൻഡ് റോവർ യുകെയിൽ 4000 തൊഴിലാളികളെ ഒഴിവാക്കുന്നു

Spread the News
ജാഗ്വർ ലാൻഡ് റോവർ യുകെയിൽ 4000 തൊഴിലാളികളെ ഒഴിവാക്കുന്നു

ന്യൂഡൽഹി: ടാറ്റ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാൻഡ് റോവർ അടുത്ത രണ്ടുവർഷത്തിനുള്ളിൽ തങ്ങളുടെ യുകെയിലെ തങ്ങളുടെ തൊഴിലാളികളിൽ 4000ത്തോളം പേരെ ഒഴിവാക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്.

ചെലവുകൾ വർധിക്കുന്നതിന്‍റെ സാഹചര്യത്തിൽ കാർ നിർമാതാക്കളായ കമ്പനി വില്പനയിലുണ്ടായ കുറവിന്‍റെ സാഹചര്യത്തിലാണ് തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നത്.
ഇത് സംബന്ധിച്ച വിശദമായ പ്രഖ്യാപനങ്ങൾ നാളെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

യുകെയിലെ മൂന്നു സൈറ്റുകളിലായി ഏകദേശം 34,000 തൊഴിലാളികളാണ് ജോലിനോക്കുന്നത്. ബ്രിട്ടീഷ് വിതരണ ശൃംഖലിയിലൂടെ മറ്റൊരു 1,20,000 തൊഴിൽ സപ്പോർട്ടുകൂടി കന്പനിക്ക് ലഭിക്കുന്നുണ്ട്.

വില്പന കുറഞ്ഞ സാഹചര്യത്തിൽ കന്പനിയുടെ ചെലവുകൾ വെട്ടിക്കുറയ്ക്കാൻ ടാറ്റ മോട്ടോർസിന്‍റെ ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദമാണ് ജെഎൽആർ ചീഫ് എക്സ്ക്യൂട്ടീവ് പി.ബി. ബാലാജിക്ക് ഉള്ളതെന്നാണ് വിവരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *