പെട്രോളിൽ എഥനോൾ കൂടുന്നുണ്ടോ? സംസ്ഥാനത്ത് പരിശോധന തുടങ്ങി; പത്ത് ദിവസത്തിനകം ഫലം

തിരുവനന്തപുരം: പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ ചേർക്കുന്നുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പരിശോധന ആരംഭിച്ചു. നാല് ജില്ലകളിലെ പെട്രോൾ പമ്പുകളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ വിശദമായ പരിശോധനക്കായി ലബോറട്ടറികളിലേക്ക് അയച്ചു. പത്ത് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവനന്തപുരം വഴയിലയിലെ പെട്രോൾ പമ്പിൽനിന്നാണ് പരിശോധനക്ക് തുടക്കമിട്ടത്. ഇവിടെനിന്ന് ആറ് സാമ്പിളുകൾ വീതം ശേഖരിച്ചു. തുടർന്ന് കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലെ പമ്പുകളിൽനിന്നും സാമ്പിളുകൾ എടുത്തു. ശേഖരിച്ച സാമ്പിളുകൾRead More →

വാഹന രൂപമാറ്റം നടക്കില്ല; അനധികൃത മോഡിഫിക്കേഷന് 5000 രൂപ പിഴ ഈടാക്കും: നിയമസഭയിൽ വ്യക്തമാക്കി സി.പി. ജോൺ

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാറിന് അധികാരമായില്ലയെന്ന് നിയമസഭയിൽ വ്യക്തമാക്കി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വാഹനങ്ങളുടെ രൂപമാറ്റം കേന്ദ്ര നിയമങ്ങൾക്കും സുരക്ഷ മാനദണ്ഡങ്ങൾക്കും വിദേയമായിരിക്കണമെന്നും മന്ത്രി സഭയിൽ പറഞ്ഞു. അനധികൃത മോഡിഫിക്കേഷന് 5000 രൂപ പിഴ ഈടാക്കുമെന്നും 2026 മേയ് 18 മുതൽ സെപ്റ്റംബർ 30 വരെ അനധികൃത രൂപമാറ്റത്തിന് 5.53 കോടി രൂപയിലധികം പിഴ ചുമത്തിയതായുംRead More →

ചരിത്രത്തിൽ ആദ്യം… പെട്രോൾ വാഹന വിൽപ്പനയെ മറികടന്ന് ഇതര ഇന്ധനങ്ങളിലുള്ള വാഹനങ്ങൾ

മുംബൈ: ഇന്ത്യയുടെ വാഹന വിപണിയുടെ ചരിത്രത്തിൽ ആദ്യമായി പെട്രോൾ വാഹനങ്ങളുടെ വിൽപ്പനയെ മറികടന്ന് ഇതര ഇന്ധനങ്ങളിലുള്ള വാഹനങ്ങൾ. സി.എൻ.ജി, ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിനുകളിലുള്ള വാഹനങ്ങളുടെ ഓഗസ്റ്റ് മാസത്തെ വിൽപ്പനയാണ് പെട്രോൾ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുകളിൽ എത്തിയിരിക്കുന്നത്. പെട്രോൾ വാഹനങ്ങൾ 40.85 ശതമാനം വിപണി വിഹിതം നേടിയപ്പോൾ ഇതര ഇന്ധനങ്ങളിലുള്ള വാഹനങ്ങൾ 41.95 ശതമാനം വിപണി വിഹിതം സ്വന്തമാക്കി. 2026 ഓഗസ്റ്റ് മാസത്തിലെ പാസഞ്ചർ വാഹന വിൽപ്പനയിൽ 17.51 ശതമാനത്തിന്റെRead More →

ജാഗ്വർ ലാൻഡ് റോവർ യുകെയിൽ 4000 തൊഴിലാളികളെ ഒഴിവാക്കുന്നു

ന്യൂഡൽഹി: ടാറ്റ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാൻഡ് റോവർ അടുത്ത രണ്ടുവർഷത്തിനുള്ളിൽ തങ്ങളുടെ യുകെയിലെ തങ്ങളുടെ തൊഴിലാളികളിൽ 4000ത്തോളം പേരെ ഒഴിവാക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ചെലവുകൾ വർധിക്കുന്നതിന്‍റെ സാഹചര്യത്തിൽ കാർ നിർമാതാക്കളായ കമ്പനി വില്പനയിലുണ്ടായ കുറവിന്‍റെ സാഹചര്യത്തിലാണ് തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ പ്രഖ്യാപനങ്ങൾ നാളെ ഉണ്ടാകുമെന്നാണ് കരുതുന്നത്. യുകെയിലെ മൂന്നു സൈറ്റുകളിലായി ഏകദേശം 34,000 തൊഴിലാളികളാണ് ജോലിനോക്കുന്നത്. ബ്രിട്ടീഷ് വിതരണ ശൃംഖലിയിലൂടെ മറ്റൊരു 1,20,000 തൊഴിൽ സപ്പോർട്ടുകൂടിRead More →