500 രൂപ നോട്ടുകള്‍ കാണാതായെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ആര്‍ബിഐ
ന്യൂഡല്‍ഹി: 500 രൂപ നോട്ടുകള്‍ അപ്രത്യക്ഷമായെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2005 വിവരാവകാശ നിയമപ്രകാരം പ്രിന്റിംഗ് പ്രസ്സുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ തെറ്റാണ്. അടിസ്ഥാനമില്ലാത്ത ഈ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു, കേന്ദ്രബാങ്ക് കുറ്റപ്പെടുത്തി. അച്ചടിച്ച നോട്ടുകള്‍ ശരിയായി കണക്കാക്കപ്പെടുന്നുണ്ട്. അതിനായി മികച്ച സംവിധാനങ്ങളാണുള്ളത്. ഉത്പാദനം, സംഭരണം, വിതരണം എന്നിവ ശരിയായ നിരീക്ഷണത്തിന് വിധേയമാക്കുന്നു. ഇത്തരം വിവരങ്ങള്‍ക്ക്് തങ്ങളെ സമീപിക്കണമെന്നും ആര്‍ബിഐ മാധ്യമങ്ങളെ ഓര്‍മ്മിപ്പിച്ചു.Read More →



