കേന്ദ്രം ലക്ഷ്യം വെച്ചതിലും ഇരട്ടി ലാഭവിഹിതം നൽകി ഞെട്ടിച്ച് ആർബിഐ

മുംബൈ: സർക്കാരിന് അപ്രതീക്ഷിത സമ്മാനവുമായി ആ‍ർബിഐ. ബജറ്റിൽ ലക്ഷ്യം വച്ചിരുന്നതിലും ഇരട്ടിയാണ് ഇത്തവണ ആർബിഐയുടെ ലാഭവിഹിതം. വിദേശ നിക്ഷേപങ്ങളിൽ നിന്ന് മികച്ച പലിശ ലഭിച്ചതാണ് ആർബിഐയുടെ വിഹിതം ഉയരാൻ കാരണം. 2024 സാമ്പത്തിക വർഷം 2.1 ലക്ഷം കോടി രൂപയുടെ റെക്കോഡ് ലാഭവിഹിതം നൽകുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ജിഡിപിയുടെ 0.2-0.3 ശതമാനം വരെയാണ് ആർബിഐ ലാഭവിഹിതമായി കൈമാറിയിരിക്കുന്നത്. ബജറ്റ് ലക്ഷ്യത്തിലും ഉയർന്ന ലാഭവിഹിതം നൽകിയ ആർബിഐ നടപടിRead More →

മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

ദില്ലി: മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചട്ടലംഘനം നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ലോക്മംഗൾ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഉദ്ഗിർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, സതാര സഹകാരി ബാങ്ക് എന്നിവയാണ് പിഴ നൽകേണ്ടത്. കേന്ദ്ര ബാങ്ക് ലോക്മംഗൾ സഹകരണ ബാങ്കിന് 5 ലക്ഷം രൂപയും സതാര സഹകാരി ബാങ്കിന് 2 ലക്ഷം രൂപയും ഉദ്ഗിർ അർബൻ സഹകരണ ബാങ്കിന് ഒരു ലക്ഷം രൂപയും ആർബിഐRead More →

വളർച്ചാ ലക്ഷ്യം കുറച്ച് റിസർവ് ബാങ്ക്

കൊച്ചി: അടുത്ത സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ ലക്ഷ്യം റിസർവ് ബാങ്ക് ഏഴ് ശതമാനമായി കുറച്ചു. ഇക്കാലയളവിൽ 7.3 ശതമാനം വളർച്ച നേടുമെന്നാണ് നേരത്തെ വിലയിരുത്തിയിരുന്നത്. ഇന്നലെ പ്രഖ്യാപിച്ച ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ലെങ്കിലും നാണയപ്പെരുപ്പ നിയന്ത്രണ നടപടികളിൽ നിന്നും ഭാഗികമായി പിന്മാറുകയാണെന്നും സൂചനയുണ്ട്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും ക്രൂഡ് വിപണിയിലെ അനിശ്ചിതത്വവും ശക്തമാണെങ്കിലും നടപ്പു സാമ്പത്തിക വർഷം നാണയപ്പെരുപ്പം ലക്ഷ്യമിട്ടRead More →

വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ; റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

മുംബൈ: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐയുടെ വായ്പ അവലോകന യോഗം. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പകൾക്ക് ചുമത്തുന്ന പലിശ നിരക്കായ റിപ്പോ 6.5 ശതമാനത്തിൽ തുടരും. തുടർച്ചയായി ആറാം തവണയാണ് പലിശനിരക്കുകളിൽ ആർ.ബി.ഐ മാറ്റം വരുത്താത്തത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനുള്ള കാരണമെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം  അടുത്ത സാമ്പത്തിക വർഷം 4.5 ശതമാനമായിരിക്കുമെന്നും ആർ.ബി.ഐ ഗവർണർ അറിയിച്ചു.Read More →

പേടിഎമ്മിന് കനത്ത തിരിച്ചടി; പുതിയ ഉപഭോക്താക്കളെ ചേർക്കരുത്, നിക്ഷേപം സ്വീകരിക്കുന്നതിനും ആർ.ബി.ഐ വിലക്ക്

മുംബൈ: ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക്. ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ലെന്നും ആർ.ബി.ഐ നിർദേശത്തിൽ പറയുന്നു. റിസർവ് ബാങ്കിന്‍റെ ചട്ടങ്ങളിൽ തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുവെന്നും ഇതുമൂലമുള്ള ആശങ്കകളുണ്ടെന്നുമുള്ള എക്സ്റ്റേണൽ ഓഡിറ്റ് റിപ്പോർട്ടിന്‍റെ തുടർച്ചയായാണ് നടപടി. അതേസമയം, പേടിഎം സേവിങ്സ് അക്കൗണ്ട്, കറന്‍റ് അക്കൗണ്ട്, ഫാസ്ടാഗ്സ്, നാഷണൽRead More →