സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴക്ക് സാധ്യത. ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കോരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ജൂൺ ഒന്ന് വരെ ഈ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെRead More →

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ സ്വകാര്യ ബസ് മേഖല തകരുമെന്നും തങ്ങളേയും സർക്കാർ കേൾക്കണം എന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. നികുതി, പെർമിറ്റ് ഫീസുകളിൽ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. ജൂൺ 15 മുതലാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രRead More →

ബംഗളൂരുവിൽ വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു

ബംഗളൂരു: ബംഗളൂരു-മൈസൂരു ഹൈവേ സർവിസ് റോഡിലെ കുമ്പളകോടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. എടവണ്ണ മുണ്ടെങ്ങര മാലങ്ങാട് സ്വദേശി തനിയാടൻ വീട്ടിൽ അബ്ദുൽ റസാക്കിന്‍റെ മകൻ ടി. റിൻഷിദ്(26) ആണ് മരിച്ചത്. ശനിയാഴ്ച അർധരാത്രിയായിരുന്നു അപകടം. ആറു വർഷമായി ബംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് മാസം മുമ്പായിരുന്നു റിൻഷിദിന്‍റെ വിവാഹം. സെന്‍റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾRead More →

ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണം; പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ്

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണമെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് സ്‌റ്റേഷനിലെ പൊലീസ് ഓഫിസര്‍ അനില്‍കുമാറിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് ചെറുകുളത്ത് വെച്ചാണ് ആക്രമണം നടന്നത്. ആറു പേര്‍ക്കെതിരെ ഏലത്തൂര്‍ പൊലീസ് കേസെടുത്തു. അനില്‍കുമാറും കുടുംബവും കാറില്‍ വേങ്ങേരിയിലേക്ക് യാത്ര പോയുന്ന വഴിയാണ് ആക്രമണം നടന്നത്. ചെറുകുളത്ത് വെച്ച് എതിരെ മറ്റൊരു വാഹനം വന്നപ്പോഴുണ്ടായ ബ്ലോക്കിനെ തുടര്‍ന്നാണ് വാക്കേറ്റമുണ്ടായത്.Read More →

'സെൽഫ് ലോക്ക്ഡൗൺ പാലിച്ച് അനാവശ്യ യാത്ര ഒഴിവാക്കുക' -മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. ചൂട് വർധിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ജീവാപായത്തിനും കാരണമാക്കാം. . പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് വെയിലേൽക്കുന്നത് ഒഴിവാക്കുക. കൊവിഡ്Read More →