സ്ത്രീകളില്‍ ഇന്ന് കൂടുതലായും കണ്ടുവരുന്ന അസുഖമാണ് ഉപ്പൂറ്റി വേദന അഥവാ പ്ലാന്റര്‍ ഫേഷൈ്യറ്റിസ്. പുരുഷന്മാരിലും അമിതവണ്ണമുള്ളവരിലും കായികതാരങ്ങളിലും സൈനികരിലും ഈ രോഗം കണ്ടുവരാറുണ്ടെങ്കിലും ഏറ്റവും അധികം ഈ വേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് സ്ത്രീകള്‍. ജോലിത്തിരക്കുകള്‍ക്കിടയില്‍ ഉപ്പൂറ്റിവേദനയെ നിസ്സാരമായി കാണുന്നവരാണ് ഭൂരിഭാഗം പേരും.കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സങ്കീര്‍ണമായി മാറി ഒടുവില്‍ കാല്‍ നിലത്തുവെക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വേദനയായി അത് മാറും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഉപ്പൂറ്റിവേദന കൂടുതല്‍. മധ്യവയസ്‌കരിലാണ് കൂടുതലായും കണ്ടുവരുന്നത്. 30Read More →

ബ്രാന്‍ഡന്‍ റൗബെറി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് സിഇഒ

കൊച്ചി: കോര്‍പ്പറേറ്റ് നവീകരണത്തിലും നയരൂപീകരണത്തിലും ആഗോളതലത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ബ്രാന്‍ഡന്‍ റൗബെറിയെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ബിസിനസ്സിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്‍റെ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്റ്റര്‍ അലിഷാ മൂപ്പനുമായി ചേര്‍ന്നുകൊണ്ട് ഗ്രൂപ്പിനായി ഡിജിറ്റല്‍ റോഡ്മാപ്പ് വികസിപ്പിക്കുന്നതില്‍ അദ്ദേഹം നേതൃത്വം വഹിക്കും. നിലവില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന 7 രാജ്യങ്ങളിലും, പുതുതായി ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കേയ്മാന്‍ ദ്വീപുകളിലും ഡിജിറ്റല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ബ്രാന്‍ഡന്‍Read More →

എണ്ണയുടെ അമിത ഉപയോഗം ഹൃദയാരോഗ്യത്തിന് നന്നല്ല. ഹൃദ്രോഗികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എങ്കിലും മിതമായ ആളവില്‍ ഉപയോഗിക്കാവുന്ന ചിലതരം എണ്ണകള്‍ ഇവയാണ്. നിലക്കടല എണ്ണ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോളിനെ നിലനിറുത്തും. ഒലിവെണ്ണയുടെ ഉപയോഗം രക്തം കട്ടിയാകല്‍, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. വിറ്റമിന്‍ ഇയുടെയും ഒമേഗ 3 ഫാറ്റി ആസിഡിന്റെയും ഉറവിടമായ സൊയാബീന്‍ എണ്ണ കഴിക്കാം. ഇതില്‍ പൂരിത കൊഴുപ്പ് Read More →

എക്‌റ്റോപ്പിയ കോര്‍ഡിസ് എന്ന അപൂര്‍വ്വ രോഗത്തിന് ചികില്‍സാ സഹായം നല്‍കി

കൊച്ചി: ജന്മനാ ഹൃദ്‌രോഗമുള്ള പാവപ്പെട്ട കുട്ടികളുടെ ചികില്‍സയ്ക്കു സാമ്പത്തികമായി പിന്തുണയ്ക്കുന്ന എന്‍ജിഒയായ ജെനെസിസ് ഫൗണ്ടേഷന്‍ ഇതുവരെ ഗുരുതരാവസ്ഥയിലുള്ള 3100 കുട്ടികള്‍ക്ക് മെഡിക്കല്‍ സഹായം ചെയ്തു. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സുമായുള്ള സിഎസ്ആര്‍ സഹകരണത്തിലൂടെ ഈയിടെ പാലക്കാട് നിന്നുള്ള 42 ദിവസം പ്രായമായ അയിഷ എന്ന കുട്ടിക്ക് ഭാഗികമായ സ്റ്റേണല്‍ ക്ലെഫ്‌റ്റോടു കൂടിയ എക്‌റ്റോപ്പിയ കോര്‍ഡിസ് എന്ന അപൂര്‍വ്വ രോഗത്തിന് ചികില്‍സാ സഹായം നല്‍കി. ജനിച്ച ഉടന്‍ തന്നെ കുട്ടിയുടെ ഹൃദയത്തിന്റെ പള്‍സ്Read More →