ഐഇഎൽടിഎസ് നടത്തിപ്പുകാരായ ഐഡിപി എജ്യൂക്കേഷന് ഓഹരി വിപണിയിൽ വൻ തകർച്ച

കനേഡിയൻ വിപണിയിൽ ഐഡിപിയുടെ കുത്തക അവസാനിക്കുന്നെന്ന സൂചനയാണ് തിരിച്ചടിക്ക് കാരണം മെൽബൺ (ഓസ്ട്രേലിയ): ലോകത്തെ ഏറ്റവും വലിയ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് നടത്തിപ്പുകാരിൽ ഉൾപ്പെട്ട ഓസ്ട്രേലിയ ആസ്ഥാനമായ ഐഡിപി എജ്യുക്കേഷന് ഓഹരി വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. അവരുടെ വലിയ വിപണികളിലൊന്നായ കാനഡയിൽ കുത്തക നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന സൂചനയാണ് ഓഹരി വിറ്റൊഴിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ഐഇഎൽടിഎസ് പോലുള്ള നാല് ലാംഗ്വേജ് ടെസ്റ്റുകൾക്ക് കൂടി കാനഡ കഴിഞ്ഞ ദിവസം അനുമതിRead More →

ജിയോ സിനിമ എന്‍ബിസി യൂണിവേഴ്സലുമായി കൈകോര്‍ത്തു, ഹോളിവുഡ് ഉള്ളടക്കം ലക്ഷ്യം

ന്യൂഡല്‍ഹി: ഏപ്രിലില്‍ വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറിയുമായി പങ്കാളിത്തം സ്ഥാപിച്ച ശേഷം റിലയന്‍സിന്റെ ജിയോ സിനിമ മറ്റൊരു പ്രധാന സ്ട്രീമിംഗ് കരാറില്‍ ഒപ്പുവച്ചു. എന്‍ബിസി യൂണിവേഴ്സല്‍ മീഡിയയുമായുള്ള പങ്കാളിത്ത കരാറിലാണ് ജിയോ സിനിമ ഏര്‍പ്പെട്ടത്. പ്രീമിയം വിലനിര്‍ണ്ണയം അടുത്തിടെ ആരംഭിച്ച പശ്ചാത്തലത്തിലാണ് നീക്കം. ഇതോടെ ഹോളിവുഡ് ഉള്ളടക്കം വര്‍ദ്ധിപ്പിക്കാന്‍ പ്ലാറ്റ്‌ഫോമിനാകും.എതിരാളികളായ നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാര്‍, ആമസോണ്‍ എന്നിവയെ നേരിടാനും കഴിയും. ഡൗണ്‍ടണ്‍ ആബി, സ്യൂട്ട്സ്, ദി ഓഫീസ് തുടങ്ങിയ ജനപ്രിയRead More →

ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) വ്യാഴാഴ്ച പുറത്തിറക്കിയ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) അനുസരിച്ച് 2023 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി കുറഞ്ഞു. മുന്‍പാദത്തിലിത് 7.2 ശതമാനമായിരുന്നു. പുരുഷന്മാരില്‍ 6.0 ശതമാനവും സ്ത്രീകളില്‍ 9.2 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. 2022 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഇത് 6.5 ശതമാനവും 9.6 ശതമാനവുമായിരുന്നു. പിഎല്‍എഫ്എസ് റിപ്പോര്‍ട്ട് അനുസരിച്ച്, 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ വനിതാRead More →

ന്യൂഡല്‍ഹി: വ്യാജ പോളിസികള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. പിന്നീട് ക്ലെയിം ചെയ്യുമ്പോള്‍ മാത്രമാണ് തങ്ങള്‍ പറ്റിയ്ക്കപ്പെട്ടു എന്ന കാര്യം പോളിസി വാങ്ങുന്നവര്‍ മനസ്സിലാക്കുന്നത്. രാജ്യമൊട്ടാകെ പ്രവണത നിലനില്‍ക്കുന്നതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഡിജിറ്റലൈസേഷന്റെ വര്‍ദ്ധനവാണ് ഇത്തരം തട്ടിപ്പിന് കളമൊരുക്കിയത്. പോളിസി ഉടമകളില്‍ നിന്ന് ഉയര്‍ന്ന പ്രീമിയം ശേഖരിക്കുകയും വ്യാജ പോളിസികള്‍ നല്‍കുകയുമാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഒറിജിനലിനെ വെല്ലുന്ന പോളിസികള്‍ സൃഷ്ടിക്കുന്നത്. രേഖകളില്‍ തിരിമറി നടത്തുക എന്നതാണ്Read More →

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും 1 ശതമാനം വീതം പ്രതിവാര നേട്ടമുണ്ടാക്കിയതോടെ 7 മുന്‍നിര സ്ഥാപനങ്ങള്‍ 1,51,140.39 കോടി രൂപ വിണി മൂല്യം കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നിവ വിപണി മൂല്യം ഉയര്‍ത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവയുടെത് കുറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമാണ് നേട്ടത്തില്‍Read More →