2023 സാമ്പത്തികവര്‍ഷത്തില്‍ 342 എംഫ് സ്‌ക്കീമുകള്‍ നല്‍കിയത് നെഗറ്റീവ് വരുമാനം

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് മേഖല കടുത്ത പ്രതിസന്ധി നേരിട്ടു. സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.  342 സ്‌കീമുകള്‍ നിക്ഷേപകര്‍ക്ക് നെഗറ്റീവ് വരുമാനം നല്‍കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, 5 ശതമാനത്തിലധികം വരുമാനം നല്‍കുന്ന സ്‌കീമുകളുടെ എണ്ണം 595 ആണ്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 898 എണ്ണമായിരുന്നു ഇത്. എന്നിരുന്നാലും, ഡെറ്റ്, ഇക്വിറ്റി സ്‌കീമുകള്‍ തമ്മിലുള്ളRead More →

ന്യൂഡല്‍ഹി: എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ സ്വകാര്യവല്‍ക്കരണ പ്രക്രിയ തുടരുമെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കിഷന്റാവു കരാദ്. ഇത് സംബന്ധിച്ച എതിര്‍പ്പുകള്‍ അവഗണിക്കുന്നതായി പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധി സമയത്ത് അടിയന്തിര മെഡിക്കല്‍ സാമഗ്രികള്‍ വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ച സ്ഥാപനമാണ് എച്ച്എല്‍എല്‍ ലൈഫ് കെയര്‍. എച്ച്എല്‍എല്‍ ലൈഫ് കെയര്‍ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് 2സര്‍ക്കാരിന് ഒന്നിലധികം ബിഡ്ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും പക്ഷെ അതില്‍ ഇപ്പോഴും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്നുംRead More →

മുംബൈ: രണ്ട് ഐപിഒകള്‍ സബ്‌സ്‌ക്രിപ്ഷനായി തുറക്കുകയും നാല് ഓഹരികള്‍ ലിസ്റ്റിംഗ് നടത്തുകയും ചെയ്യുന്ന ആഴ്ചയ്ക്കാണ് തിങ്കളാഴ്ച തുടക്കമാകുക. വിതരണ ശൃംഖല മാനേജ്‌മെന്റ് സേവന ദാതാക്കളായ ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സിന്റെതാണ് മെയിന്‍ബോര്‍ഡ് ഐപിഒ. ഓഫറിംഗ്, ഓഗസ്റ്റ് 10 ന് തുറന്ന് ഓഗസ്റ്റ് 14 ന് അവസാനിക്കും. ആങ്കര്‍ ബുക്ക് ഇഷ്യു ഓഗസ്റ്റ് 9 ന്. ഒമേഗ ടിസി ഹോള്‍ഡിംഗ്‌സ്, ടാറ്റ ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപകരുടെ 1.42 കോടിRead More →

ബെംഗളൂരു: സ്വകാര്യ കമ്പനിയായ ആല്‍ഫ ഡിസൈന്‍ ടെക്‌നോളജീസിന് ഐഎംഎസ് -1 സാറ്റലൈറ്റ് ബസ് സാങ്കേതികവിദ്യ കൈമാറിയിരിക്കയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ).ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡാണ് (എന്‍എസ്‌ഐഎല്‍) ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്. സാങ്കേതികവിദ്യ കൈമാറ്റം ഇന്ത്യന്‍ ബഹിരാകാശ വ്യവസായത്തിലെ വര്‍ദ്ധിച്ച സ്വകാര്യ പങ്കാളിത്തത്തെ കുറിക്കുന്നു. യു ആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഐഎംഎസ് -1 സാറ്റലൈറ്റ് ബസ്, ഒരു ചെറിയ ഉപഗ്രഹ പ്ലാറ്റ്‌ഫോമാണ്.Read More →

മുംബൈ: അഞ്ച്മാസത്ത തുടര്‍ച്ചയായ വാങ്ങലിന് ശേഷം എഫ്പിഐകള്‍ (വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ) അറ്റ വില്‍പനക്കാരായി. ഓഗസ്റ്റ് ആദ്യവാരം 2000 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് അവര്‍ പിന്‍വലിച്ചത്. ഫിച്ച് റേറ്റിംഗ്‌സ്, യുഎസ് ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയതാണ് പ്രധാന കാരണം. കൂടാതെ ഇന്ത്യന്‍ വിപണിയുടെ അമിത മൂല്യനിര്‍ണ്ണയവും ലാഭമെടുപ്പും.യുഎസ് ബോണ്ട് യീല്‍ഡ് കഴിഞ്ഞയാഴ്ച ഉയര്‍ന്ന് നാല് ശതമാനത്തിലധികമായിരുന്നു. കൂടാതെ ഡോളര്‍ സൂചികയുമുയര്‍ന്നു. യുഎസ് ബോണ്ട് യീല്‍ഡ് ഉയര്‍ന്നു നില്‍ക്കുന്ന പക്ഷംRead More →