യുഎസ് പലിശ നിരക്ക് വര്‍ദ്ധന ഇന്ത്യയെ ബാധിക്കില്ല-സിഇഎ വി അനന്ത നാഗേശ്വരന്
ന്യൂഡല്‍ഹി:ഉയര്ന്ന യുഎസ് പലിശനിരക്കിനെ അതിജീവിക്കാന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രാപ്തമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ)വി അനന്ത നാഗേശ്വരന്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചരക്ക് വ്യാപാരക്കമ്മി ആശങ്കാജനകമല്ല. അതേസമയം ഊര്‍ജ്ജ വിതരണം സുരക്ഷിതമാക്കുക എന്നതായിരിക്കും വെല്ലുവിളി. പുനരുപയോഗ ഊര്‍ജ്ജത്തില്‍ സബ്‌സിഡികള്‍ വഹിക്കുന്ന പങ്കും സംഭരണത്തിനും ഗ്രിഡ് സ്ഥിരതയ്ക്കുമുള്ള സാങ്കേതിക പോരായ്മകളും എടുത്തുപറഞ്ഞ അദ്ദേഹം ഫോസില്‍ ഇന്ധനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. സ്വകാര്യ മൂലധനം മികച്ചതാണ്. ഓഗസ്റ്റിലെ റിസര്‍വ്Read More →





