ഇന്ത്യയിലേക്ക് വിമാന സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ്

കൊച്ചി: ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ സര്‍വീസ് ഒക്ടോബര്‍ ഏഴിന് തുടങ്ങും. ഉഗാണ്ടയിലെ എന്റബ്ബെ രാജ്യാന്തര വിമാനത്താവളത്തേയും മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തേയും ബന്ധിപ്പിച്ചാണ് സര്‍വീസ്. ആദ്യ വിമാനം (യുആര്‍ 430) ശനിയാഴ്ച എന്റബ്ബെയില്‍ നിന്ന് പ്രാദേശിക സമയം രാത്രി 8.15ന് പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ 5.55ന് മുംബൈയില്‍ ഇറങ്ങും. മുംബൈയില്‍ നിന്നുള്ള ആദ്യ വിമാനം (യുആര്‍ 431) ഞായറാഴ്ച രാവിലെRead More →

ബൈജൂസിന്റെ സാമ്പത്തിക ഫലങ്ങള്‍ അടുത്തയാഴ്ച

ബെംഗളൂരു: മലയാളായി സ്റ്റാർട്ടപ്പ് സംരംഭമായ ബൈജൂസിന്റെ മാതൃകമ്പനിയായ ‘തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്’ 2022 സാമ്പത്തിക വര്‍ഷത്തിലെ ഫലങ്ങള്‍ ഒക്‌റ്റോബര്‍ രണ്ടാം വാരം പുറത്തു വിടുമെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ നിലവിലെ സ്ഥിതിയില്‍ ഏറെ പ്രാധാന്യമുള്ള നിര്‍ണായക ഫലമാണ് പുറത്തു വരിക. ഒന്നരവര്‍ഷത്തിനു ശേഷം ആണ് കമ്പനി ഫലപ്രഖ്യാപനം നടത്തുന്നത്. സെപ്റ്റംബര്‍ അവസാനം ഫലങ്ങള്‍ പുറത്തുവിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഒക്‌റ്റോബര്‍ രണ്ടാം വാരം നടക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ ഓഡിറ്റ് ചെയ്തRead More →

വാട്സാപ്പിലും ടെലിഗ്രാമിലും കെവൈസി ഏർപ്പെടുത്തണമെന്ന് റിലയൻസ് ജിയോ

ന്യൂഡൽഹി: കുറ്റകൃത്യങ്ങൾ തടയുന്നതിനായി വാട്സാപ്, ടെലിഗ്രാം തുടങ്ങിയ കോളിങ്, മെസേജിങ് ആപ്പുകളുടെ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ നടപടിക്രമം (കെവൈസി) നിർബന്ധമാക്കണമെന്ന് റിലയൻസ് ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടു. ജിയോയുടെ ആവശ്യം അംഗീകരിച്ചാൽ ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ സർക്കാർ തിരിച്ചറിയൽ രേഖ ഉപയോഗിച്ചുള്ള ഐഡി വെരിഫിക്കേഷൻ വേണ്ടി വരും. ഇവ കേസ് അന്വേഷണത്തിനും മറ്റുമായി പൊലീസ് അടക്കമുള്ള സർക്കാർ ഏജൻസികളുമായി ആവശ്യമനുസരിച്ച് പങ്കുവയ്ക്കണമെന്നാണ് ജിയോയുടെ ആവശ്യം. ടെലികോം കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ ഇന്റർനെറ്റ്Read More →

ദുബായ് ജൈടെക്സിൽ മീഡിയ പാർട്ണറാകുന്ന ആദ്യ കേരളാ സ്റ്റാർട്ടപ്പായി ‘പ്രീമാജിക്ക്’

കൊച്ചി: ലോകത്തെ ഏറ്റവും വലിയ ടെക്ക്നോളജി മേളകളിലൊന്നായ ദുബായ് ജൈടെക്സ് ആഗോള ടെക്ക് എക്സിബിഷനിൽ ഇത്തവണത്തെ ഔദ്യോഗിക മീഡിയ പാർട്ണറായി കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് പ്രീമാജിക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് ജൈടെക്സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്. മേളയ്ക്കെത്തുന്ന ആരുടെ ഫോട്ടോയും തത്സയം അവരവരുടെ മൊബൈൽ ഫോണിലേക്ക് എത്തിക്കുന്ന നിർമിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കിയുള്ള പ്രീമാജിക്കിന്റെ സാങ്കേതികവിദ്യയാണ് ജൈടെക്സ് സംഘാടകരുടെ ശ്രദ്ധനേടിയത്. തത്സമയം ഫോട്ടോകൾ ലഭിക്കുന്നതിലൂടെ വ്യക്തികൾRead More →

300 കോടി ഡോളര്‍ സമാഹരിക്കാൻ വേദാന്ത

മുംബൈ: 300 കോടി ഡോളര്‍ (3 ബില്യൺ ഡോളർ) സമാഹരിക്കുന്നതിനായി ജെപി മോർഗൻ ചേസുമായും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കുമായും അനിൽ അഗർവാളിന്റെ വേദാന്ത റിസോഴ്‌സസ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പേയ്‌മെന്റുകളിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ ഇത് കമ്പനിയെ സഹായിക്കും. വേദാന്ത ലിമിറ്റഡിന്റെ മാതൃ കമ്പനിയായ വേദാന്ത റിസോഴ്‌സസിന് 2024-25 സാമ്പത്തിക വർഷത്തിൽ 310 കോടി ഡോളറിന്‍റെ ബോണ്ട് തിരിച്ചടവ് ഉണ്ട്. യുകെRead More →