രാജ്യാന്തര യാത്രകളില്‍ കുതിച്ചുച്ചാട്ടം; ഇന്ത്യയുടെ രാജ്യാന്തര ടൂറിസം വിപണി ഈ വര്‍ഷം 1520 കോടി ഡോളറിലെത്തും

ബെംഗളൂരു: കൊവിഡിന് ശേഷം വിദേശ യാത്രകള്‍ അതിവേഗത്തിൽ കുതിക്കുന്നുവെന്ന് റിപ്പോർട്ട്. ഈ വളര്‍ച്ചാ വേഗം 2032 വരെ കാണുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ രാജ്യാന്തര ടൂറിസം വിപണി ഈ വര്‍ഷം 1520 കോടി ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. 2032 ഓടെ 11.4 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് നെറ്റ് വര്‍ക്ക് ഓഫ് ഇന്ത്യന്‍ എംഐസിഇ ഏജന്റ്‌സ് (എന്‍ഐഎംഎ) ചെയര്‍മാന്‍ ഗജേഷ് ഗിര്‍ധര്‍ പറഞ്ഞു. ഫിക്കിയുമായി സഹകരിച്ച് നംഗിയ ആഡ്രേഴ്‌സണ്‍ എല്‍എല്‍പി തയ്യാറാക്കിയ റിപ്പോര്‍ട്ട്Read More →

600 മില്യൺ ഡോളറിന്റെ ഇന്ത്യ-ജപ്പാൻ ഫണ്ടുമായി എൻഐഐഎഫ്

ന്യൂഡൽഹി: ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോഓപ്പറേഷനും (JBIC) ഇന്ത്യ ഗവണ്മെന്റും പ്രധാന നിക്ഷേപകരായി 600 മില്യൺ ഡോളറിന്റെ ഇന്ത്യ-ജപ്പാൻ ഫണ്ട് രൂപീകരിക്കാനുള്ള നടപടികൾ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIF) പൂർത്തിയാക്കി. ഇരു രാജ്യങ്ങളും പ്രാധാന്യം നൽകുന്ന കാലാവസ്ഥ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കാൻ ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നു. ഈ പ്രഖ്യാപനം NIIF-ന്റെ ആദ്യ ഉഭയകക്ഷി ഫണ്ടിന്റെ പ്രഖ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്. ഫണ്ടിന്റെ ആകെ തുകയുടെRead More →

ഓഹരി നിക്ഷേപകർ മരണപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ കേന്ദ്രീകൃത സംവിധാനം

ന്യൂഡൽഹി: ഓഹരിനിക്ഷേപകർ മരണപ്പെടുന്ന സാഹചര്യങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം 2024 ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി ഉത്തരവിറക്കി. ഓഹരികൾ നോമിനിക്ക് കൈമാറുന്ന പ്രക്രിയ കൂടുതൽ സുഗമമാക്കാനാണ് സംവിധാനം. ജോയിന്റ് അക്കൗണ്ട് ഹോൾഡർ, നോമിനി, കുടുംബാംഗങ്ങൾ തുടങ്ങിയവർക്ക് മരണം റിപ്പോർട്ട് ചെയ്യാം. മരണ സർട്ടിഫിക്കറ്റും മരിച്ച വ്യക്തിയുടെ പാനും സമർപ്പിക്കണം. ഇതിന്റെ പരിശോധന കഴിഞ്ഞാലുടൻ ഓഹരി അക്കൗണ്ടിലെ ഇടപാടുകൾ പൂർണമായും ബ്ലോക്Read More →

പ്രതിരോധ രംഗത്തെ സവിശേഷ സാങ്കേതികവിദ്യാ മികവിനുളള എസ്ഐഡിഎം പുരസ്ക്കാരം എസ്എഫ്ഒ ടെക്നോളജീസിന്

നെസ്റ്റ് ഗ്രൂപ്പിൻ്റെ ഫ്ലാഗ്ഷിപ്പ് ടെക്‌നോളജി കമ്പനിയാണ് പ്രതിരോധ മേഖലയിലെ വൈദഗ്ധ്യം പരിഗണിച്ചാണ് ബഹുമതി ജമ്മു: സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്‌ചറേഴ്‌സിന്റെ സവിശേഷ സാങ്കേതിക വിദ്യാ മികവ് കൈവരിച്ചതിനുള്ള 2023ലെ ചാമ്പ്യൻഷിപ്പ് അവാർഡ് നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ എസ്എഫ്ഒ ടെക്‌നോളജീസ് സ്വന്തമാക്കി.രൂപകൽപ്പന, നിർമ്മാണം, ടെസ്റ്റിംഗ് എന്നിവയിലെ പ്രത്യേക വൈദഗ്ധ്യം മാനദണ്ഡമാക്കിയാണ് ബഹുമതി.കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ. രാജ് നാഥ് സിങ്ങ് അവാർഡ് സമ്മാനിച്ചു. ജമ്മുവിലെ ഐഐടിയിൽ ആയിരുന്നു എസ്ഐഡിഎംRead More →

ചന്ദ്രയാന് ചന്ദ്രനില്‍ രണ്ടാം രാത്രി തുടങ്ങി; വിക്രമിനെയും പ്രഗ്യാനെയും ഉണർത്താൻ ശ്രമം തുടരുമെന്ന് ഐഎസ്ആർഒ

ബെംഗളൂരു: ചന്ദ്രയാന്‍ ദൌത്യത്തിന് ശേഷമുള്ള ചന്ദ്രനിലെ രണ്ടാം രാത്രി ആരംഭിച്ചതോടെ വിക്രം ലാന്‍ഡറിനേയും പ്രഗ്യാന്‍ റോവറിനേയും ഉണര്‍ത്താനുള്ള സാധ്യതകള്‍ മങ്ങുന്നു. ചന്ദ്രനിലെ ശിവശക്തി പോയിന്റില്‍ സെപ്തംബര്‍ 30 മുതല്‍ സൂര്യ പ്രകാശം മങ്ങിത്തുടങ്ങിയിരുന്നു. ഭൂമിയിലെ 14 ദിവസങ്ങള്‍ക്ക് തുല്യമായ ചന്ദ്രനിലെ ഒരു രാത്രിക്ക് ശേഷം വിക്രം ലാന്‍ഡറിനേയും പ്രഗ്യാന്‍ റോവറിനേയും ഉണര്‍ത്താനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. ചന്ദ്രനിലെ കൊടുംതണുപ്പിനെ റോവറും ലാന്‍ഡറും അതിജീവിക്കുമോയെന്ന ആശങ്കകള്‍ക്ക് ഉണര്‍ത്താനുള്ള ശ്രമം തുടരുമെന്നാണ്Read More →