ശ്രീലങ്കയ്ക്ക് 150 ദശലക്ഷം ഡോളര്‍ ലോക ബാങ്ക് സഹായം

കൊളംബോ: ശ്രീലങ്കയുടെ സാമ്പത്തിക, സ്ഥാപന മേഖലകളെ ശക്തിപ്പെടുത്തുന്നതിനായി ലോകബാങ്ക് 150 ദശലക്ഷം ഡോളര്‍ അനുവദിച്ചു. ‘സമ്പദ് വ്യവസ്ഥയ്ക്കും ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും സുസ്ഥിരവും വിശ്വസനീയവുമായ ബാങ്കിംഗ് മേഖല അത്യന്താപേക്ഷിതമാണ്.’, ലോക ബാങ്ക് കണ്‍ട്രി ഡയറക്ടര്‍ ഫാരിസ് ഹദാദ്-സെര്‍വോസ് പറഞ്ഞു. ‘ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് സ്‌കീം ശക്തിപ്പെടുത്തുന്നത് സ്ത്രീകളും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരുമുള്‍പ്പെടെയുള്ള ചെറുകിട നിക്ഷേപകരുടെ സമ്പാദ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇത് ശ്രീലങ്കയുടെ സാമ്പത്തിക വ്യവസ്ഥയില്‍ ആത്മവിശ്വാസം നിലനിര്‍ത്തും, ഇത് രാജ്യത്തെ മികച്ചRead More →

വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു

കൊച്ചി: കേരളത്തിന്റെ അഭിമാനമായി മാറിയ കൊച്ചി വാട്ടര്‍ മെട്രോയില്‍ ആറ് മാസത്തിനിടെ യാത്ര ചെയ്തവരുടെ എണ്ണം 11.13 ലക്ഷം. 2023 ഏപ്രില്‍ 25നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോയാണ് കൊച്ചിയിലേത്. കേരള സര്‍ക്കാരിന് 74 ശതമാനം ഓഹരി പങ്കാളിത്തവും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (KMRL) 26 ശതമാനം ഓഹരി പങ്കാളിത്തവുമുള്ള സംയുക്ത സംരംഭമായ കൊച്ചി വാട്ടര്‍ മെട്രോRead More →

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സമഗ്ര ‘ഡിജിറ്റല്‍ പരസ്യ നയം 2023’ന് അനുമതി നല്‍കി

ന്യൂഡൽഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ പരസ്യ വിഭാഗമായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനെ ഡിജിറ്റല്‍ മാധ്യമ ഇടത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്നതിനു പ്രാപ്തമാക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി ‘ഡിജിറ്റല്‍ പരസ്യ നയം, 2023’ ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കി. ഇന്ത്യാ ഗവണ്‍മെന്റിന്റെ പദ്ധതികളും നയങ്ങളും പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമുള്ള സിബിസിയുടെ ദൗത്യത്തിന് കരുത്തു പകരുന്നതാണ് ഈ തീരുമാനം. പ്രത്യേകിച്ച്, വികസിച്ചു കൊണ്ടിരിക്കുന്ന മാധ്യമ ലോകത്ത് ഡിജിറ്റല്‍വത്കരണത്തിന്റെRead More →

എംഎസ്എംഇ മേഖല സൃഷ്ടിച്ചത് 15 കോടിയിലധികം തൊഴിലവസരങ്ങൾ

ന്യൂഡൽഹി: 15 കോടിയിലധികം തൊഴിലവസരങ്ങള് സൃഷ്ടിച്ചുകൊണ്ട് എംഎസ്എംഇ മേഖല സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രി ശ്രീ നാരായൺ റാണെ അടുത്തിടെ സാമൂഹിക മാധ്യമമായ എക്സ്-ൽ ഈ ശ്രദ്ധേയമായ നേട്ടം പ്രഖ്യാപിച്ചു. ഉദ്യം അസിസ്റ്റ് പോര്ട്ടലില് രജിസ്റ്റര് ചെയ്ത 99 ലക്ഷം അനൗപചാരിക എംഎസ്എംഇ യൂണിറ്റുകള് ഉൾപ്പടെ ഉദ്യം പോര്ട്ടലില് 3 കോടിയിലധികം എംഎസ്എംഇ യൂണിറ്റുകള് രജിസ്റ്റര് ചെയ്തതിലൂടെ ഈ നേട്ടം സുഗമമാക്കുന്നതില് ഉദയംRead More →

ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് പിഎഫ് പലിശ ക്രെഡിറ്റ് ആയി തുടങ്ങി

ന്യൂഡൽഹി: ദീപാവലി സമ്മാനമായി പ്രോവിഡന്റ് ഫണ്ടിന്റെ പലിശ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ തുടങ്ങി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ(ഇ.പി.എഫ്.ഒ). 2022-23 സാമ്പത്തിക വർഷത്തിലെ പി.എഫ് അക്കൗണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് 8.15 ശതമാനമാണ്. ചിലർക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് ഇതിനകം തന്നെ പലിശ ക്രെഡിറ്റ് ആയിട്ടുണ്ട്. എല്ലാവരുടെ അക്കൗണ്ടിലേക്കും പലിശ ക്രെഡിറ്റാകാൻ സമയമെടുക്കുമെന്നാണ് ഇ.പി.എഫ്.ഒ പറയുന്നത്. 24 കോടി അക്കൗണ്ടുകളിൽ ഇതിനകം പലിശ ലഭിച്ചതായി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർRead More →